സഹായ മിഷനുമായി ജൂബിലി മിഷൻ ഹോസ്പിറ്റൽ

Mail This Article
തൃശൂർ∙ കോവിഡ് രണ്ടാം തരംഗം ജനജീവിതത്തെ നിശ്ചലമാക്കിയപ്പോൾ തകർന്നത് കർഷകരെ സഹായിക്കണമെന്ന ആഗ്രവുമായി കർമരംഗത്ത് ഇറങ്ങിയതാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസീസ് പള്ളികുന്നത്തും, ഫാ. ജോൺ പേരാമംഗലവും. ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ സഹായത്തോടെ കർഷകരിൽ കെട്ടികിടക്കുന്ന കപ്പ, കായ എന്നിവ സംഭരിച്ച് ആശുപത്രിയിലെ താഴ്ന്ന വരുമാനക്കാരയായ ജീവനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുകയാണ്.

മലപ്പുറത്തെ മോങ്ങത്ത് നിന്നാണ് കപ്പ ശേഖരിച്ചത്. പറിച്ച കപ്പ, വെള്ളം കെട്ടികിടക്കുന്ന പാടത്ത് കൂടി വഞ്ചിയിലാണ് കർഷകർ കരയ്ക്കെത്തിക്കുന്നത്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടാൽ സങ്കടം തോന്നുമെന്ന് പിആർഒ ജോൺ ടി. വെള്ളറ പറഞ്ഞു. കായ തൃശൂർ ജില്ലയിൽ നിന്നാണ് ശേഖരിക്കുന്നത്. രണ്ടാഴചയായി 3 ടൺ കപ്പയും 3 ടൺ കായയും കൂടാതെ മറ്റു പച്ചക്കറികളും അടക്കം 10 ടണ്ണോളം പച്ചക്കറികൾ വിതരണം ചെയ്തു.