ADVERTISEMENT

ചാലക്കുടി ∙ ദേശീയപാതയിലെ മേൽപാതയുടെ ജനകീയ ഉദ്ഘാടനം ഇന്നു 10.30നു നടക്കും. പദ്ധതി പൂർത്തീകരിച്ചതായി ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. കേന്ദ്രത്തിൽ നിന്നു തീയതി ലഭിച്ചാൽ മറ്റൊരു ഉദ്ഘാടനച്ചടങ്ങ് കൂടി ഉണ്ടാകും. അങ്കമാലി–മണ്ണുത്തി ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ചതോടെ നഗരസഭാ ജംക്‌ഷനിലുണ്ടായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരമായുള്ള മേൽപാത (ഇതിനു താഴെ ട്രാംവേ റോഡിലേക്കു പ്രവേശിക്കാൻ അടിപ്പാതയും) നിർമാണം പൂർത്തിയാക്കുന്നത് 15 വർഷത്തിനു ശേഷം. 13 വർഷത്തോളം പൂർണമായി മരവിച്ചു കിടന്ന പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും അയവാകുമെന്നാണു പ്രതീക്ഷ.

നഗരസഭാ ജംക്‌ഷനിൽ മേൽപ്പാലം നിർമിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. ഒടുവിൽ മുരിങ്ങൂർ ഡിവൈൻ ജംക്‌ഷനിലേതിനു സമാനമായി അടിപ്പാത നിർമിക്കാമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചത് ഒന്നര മാസം‍ നീണ്ടു നിന്ന സമരങ്ങൾക്കു ശേഷം 2008ലാണ്. നേരത്തെ നഗരസഭ ജംക്‌ഷനിൽ അടിപ്പാതയും അതിനു മുകളിൽ മേൽപ്പാതയും എന്ന നിലയിലായിരുന്നു നിർമാണ തീരുമാനം. പിന്നീട് അൽപം മാറി മിനി സിവിൽ സ്റ്റേഷനു സമീപം ട്രാംവേ റോഡിലേക്കു പ്രവേശനം ലഭിക്കാവുന്ന തരത്തിലായി അനുമതി. എന്നാൽ 3 വട്ടം നിർമാണോദ്ഘാടനം നടത്തിയെങ്കിലും പ്രാഥമികഘട്ടം പോലും പിന്നിടാനാകാതെ പതിറ്റാണ്ടിലേറെ കിടന്നു.

സ്തംഭിച്ചുകിടന്ന നിർമാണം ജനകീയ പ്രക്ഷോഭങ്ങൾക്കും മന്ത്രിമാരും എംപിമാരും എംഎൽഎയും നഗരസഭയും ഉൾപെടെയുള്ള അധികൃതരുടെ ആവർത്തിച്ചുള്ള ശക്തമായ ഇടപെടലുകൾക്കും ശേഷം ആരംഭിച്ചെങ്കിലും നിർമാണത്തിൽ മെല്ലെപ്പോക്ക് തുടർന്നതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.ഒടുവിൽ മേൽപാത ഇന്നു പൂര്‍ണ ഗതാഗതത്തിനായി തുറക്കും. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഒരുവരി, ഇരുവരി ഗതാഗതം താൽക്കാലികമായി അനുവദിച്ചിരുന്നു. മേൽപാതയ്ക്കു മുകളിൽ 6 വരി ഗതാഗതം സാധ്യമാകും.

പണികള്‍ ബാക്കി

ഇന്ന് 6 വരി പാത പൂർണഗതാഗതത്തിന് തുറക്കുമ്പോഴും നിർമാണ പ്രവർത്തങ്ങൾ മുഴുമിപ്പിക്കാനായിട്ടില്ല. പാതയുടെ അടിയിലുള്ള അടിപ്പാതയും ഗതാഗതത്തിനു സജ്ജമായിട്ടില്ല. ഒരാഴ്ചയ്ക്കകം എല്ലാ പണികളും പൂർത്തിയാകുമെന്നാണു കരാർ കമ്പനിയുടെ വാഗ്ദാനം.

നിര്‍മാണം വൈകി, അപകടങ്ങളും മരണങ്ങളും ഏറെ

പാത നിർമാണം വൈകിയതിനൊപ്പം ദേശീയപാതയിലെ അപകടങ്ങളും പെരുകിയിരുന്നു. 15 വർഷത്തിനിടെ ഈ ഭാഗത്തു 18 പേർ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 18 എന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ഈ ഭാഗത്തു ദേശീയപാതയിൽ അപകടങ്ങൾ നൂറിലധികമെന്നു പൊലീസ് അധികൃതർ വ്യക്തമാക്കി. അപകടങ്ങളിൽ പരുക്കേറ്റവർ പലരും ഇപ്പോഴും സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങിയെത്തിയിട്ടില്ല. ക്രസന്റ് സ്കൂളിലെ വിദ്യാർഥി അൽത്താഫ് ഉൾപ്പെടെയുള്ളവർ പാത നിർമാണ കാലത്താമസത്തിന്റെ രക്തസാക്ഷികളാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com