വയനാടൻ കടുവ ആൺതുമ്പിയെ കണ്ടെത്തി

Mail This Article
ഇരിങ്ങാലക്കുട∙വയനാടൻ കടുവ എന്ന ആൺ തുമ്പിയെ കണ്ടെത്തി. ക്രൈസ്റ്റ് കോളജിലെ പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിലെ ഗവേഷകരായ എ.വിവേക് ചന്ദ്രൻ , ഡോ. സുബിൻ കെ.ജോസ്, ജന്തുശാസ്ത്ര വിഭാഗം ഗവേഷകൻ ഡോ. സി.ബിജോയ് എന്നിവർ ഗോവയിലെ പ്രകൃതി നിരീക്ഷകൻ പരാഗ് രംഗ്നേക്കറുമായി ചേർന്നാണ് കണ്ടെത്തിയത്. പശ്ചിമഘട്ടത്തിലെ അരുവികളിലും പുഴകളിലും മാത്രം പ്രജനനം നടത്തുന്ന മാക്രോ ഗോമ്ഫസ് വയനാടിക്കസ് എന്ന് ശാസ്ത്ര നാമത്തിലുള്ള വയനാടൻ കടുവയിലെ പെൺ തുമ്പിയെ ഏകദേശം 100 വർഷം മുൻപ് ബ്രിട്ടിഷ് ഉദ്യോഗസ്ഥനും പ്രകൃതി നിരീക്ഷകനുമായ ഡോ. എഫ്.സി. ഫ്രേസറാണ് കണ്ടെത്തിയത്. ഒരേയൊരു പെൺ തുമ്പിയെ വച്ചായിരുന്നു അന്ന് ഈ വർഗത്തിന്റെ ശാസ്ത്രീയ പഠനം നടത്തിയത്. ആൺ തുമ്പിയെ കുറിച്ചുള്ള പ്രബന്ധം തുമ്പികളുടെ വർഗ ശാസ്ത്രത്തിൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണെന്നു ഗവേഷകർ പറഞ്ഞു.