'റെമനന്റ്സ്’ ചിത്രശിൽപ പ്രദർശനം ഉദ്ഘാടനം ചെയ്തു

Mail This Article
ചാലക്കുടി ∙ കലാപഠനത്തിന്റേയും കലാസ്ഥാപനങ്ങളുടേയും ആവശ്യകത പൊതു സമൂഹം തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം അനിവാര്യമെന്ന് പ്രശസ്ത ശിൽപി വി.കെ. രാജൻ. ചാലക്കുടി ചോല ആർട്ട് ഗാലറിയിൽ നടക്കുന്ന ‘റെമനന്റ്സ്’ ചിത്രശിൽപ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് കൗൺസിലർ വി.ജെ. ജോജി അധ്യക്ഷനായിരുന്നു. കലാനിരൂപകനും ചിത്രകാരനുമായ ഡോ.ഷാജു നെല്ലായി മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തകൻ കെ.വി. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. സുരേഷ് മുട്ടത്തി, ചോല ഡയറക്ടർ ജോമോൻ ആലുക്ക, ആർട്ടിസ്റ്റുകളായ കെ.ആർ. കുമാരൻ, സ്മിജ വിജയൻ,പി.ജി. ശ്രീനിവാസൻ, റോളി സൈമൺ എന്നിവർ പ്രസംഗിച്ചു.
പ്രമുഖ ശിൽപികളും ചിത്രകാരൻമാരുമായ കെ. രഘുനാഥൻ, വി.വി. വിനു, ഒ.സി. മാർട്ടിൻ, കെ. ആർ. കുമാരൻ, പി.ജി. ശ്രീനിവാസൻ, റോളി സൈമൻ, വേണു സെൻ, പ്രമുഖ ചിത്രകാരിയും ഫാഷൻ ഡിസൈനറുമായ സ്മിജ വിജയൻ എന്നിവരുടെ മുപ്പതോളം കലാസൃഷ്ടികളുടെ പ്രദർശനം ഫെബ്രുവരി 10 ന് സമാപിക്കും.