വിശ്വനാഥ ക്ഷേത്ര ഉത്സവം: ഗുരുപാദപുരിയിലെത്തിയത് പതിനായിരങ്ങൾ

Mail This Article
ചാവക്കാട് ∙ചരിത്ര പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം ഉത്സവത്തിന് പതിനായിരങ്ങളെത്തി. ശ്രീനാരായണ ഗുരു പാദസ്പർശത്താൽ പവിത്രമായ ഗുരുപാദപുരിയിലേക്ക് ജനം ഒഴുകിയെത്തിയപ്പോൾ ആവേശം അലകടലായി. കൂട്ടിയെഴുന്നള്ളിപ്പിൽ 22 ആനകൾ അണിനിരന്നു. സമയക്രമം പാലിച്ച് കോഴിക്കുളങ്ങര ക്ഷേത്രോത്സവ കമ്മിറ്റി, നടക്കാവിന് കിഴക്ക്, നടക്കാവിന് പടിഞ്ഞാറ്, ശ്രീനാരായണ സംഘം, ഗുരുദേവ വടക്കുഭാഗം, ശിവലിംഗദാസ തെക്കുഭാഗം, ഗുരുശക്തി, ശിവശക്തി, വിവേകാനന്ദ, ഭൈരവ, തത്വമസി ഗൾഫ്, ഗുരുപാദപുരി, വിശ്വനാഥ ക്ഷേത്ര മാതൃസമിതി, സമന്വയ, സനാതന, പുഞ്ചിരി, ദൃശ്യ, തത്വമസി, ശ്രീ മഹേശ്വര, ശ്രീ ബ്രഹ്മ, ത്രിലോക്, ബ്രഹ്മാസത്ര, വിശ്വമിത്ര തുടങ്ങിയ കമ്മിറ്റികളുടെ ആഘോഷങ്ങൾ ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു.
151 വാദ്യ കലാകാരൻമാരുടെ അരയാൽത്തറമേളത്തിനൊപ്പം ജനം താളമിട്ടു. കിഴക്കൂട്ട് അനിയൻ മാരാരും ഗുരുവായൂർ ശശി മാരാരും നേതൃത്വം നൽകി. ആനകൾ, കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, വിവിധ വാദ്യമേളങ്ങൾ എന്നിവ ഉത്സവത്തിന് അഴകായി. രാത്രി ആറാട്ട് എഴുന്നള്ളിപ്പും തുടർന്ന് ആറാട്ടും കൊടിയിറക്കലും നടത്തി. ഭാരവാഹികളായ കെ.പ്രധാൻ, കെ.ആർ.രമേഷ്, എ.എ.ജയകുമാർ, കെ.എസ്.അനിൽ, ഷിജി പൊന്നരാശ്ശേരി, എൻ.ജി.പ്രവീൺകുമാർ, വി.ആർ.മുരളീധരൻ. എ.എസ്.രാജൻ, കെ.കെ.സതീന്ദ്രൻ, കെ.കെ.ശങ്കരനാരായണൻ, സുനിൽ പനയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.