തൃശൂർ ജില്ലയിൽ ഇന്ന് (24-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
പരീക്ഷാ പരിശീലനം
വാഴച്ചാൽ ∙ ആദിവാസി ഉദ്യോഗാർഥികൾക്ക് മത്സര പരീക്ഷകളിൽ അറിവ് പകരുന്നതിന് ജില്ലാ പിഎസ് സി എംപ്ലോയീസ് യൂണിയൻ പഠന ക്ലാസ് നടത്തി. വാഴച്ചാൽ പ്രീ–മെട്രിക് ഹോസ്റ്റലിൽ വച്ച് നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിജേഷ് ഉദ്ഘാടനം ചെയ്തു. അൻപത് ഉദ്യോഗാർഥികൾ ക്ലാസിൽ പങ്കെടുത്തു. ജില്ലാ എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം.വി.പ്രീതി അധ്യക്ഷത വഹിച്ചു.ഗ്രാമ മൂപ്പത്തി ഗീത, കെ.ആർ.സുമേഷ്, പി.കെ.അനീഷ്, വി.ജെ.ഷിനോയ്, ടി.ഇ.ഒ സവിത പി ജോയ്, പി.എ.ലിജോ, എ.ഗണേഷ് എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ക്യാംപ്
അഷ്ടമിച്ചിറ ∙ എൻഎസ്എസ് കരയോഗം ചാരിറ്റബിൾ സൊസൈറ്റി കൊടകര ശാന്തി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കാലടി മധു അധ്യക്ഷത വഹിച്ചു.
തൃശൂർ ∙ കോർപറേഷൻ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗത്തിലേക്കു എൻഫോഴ്സ്മെന്റ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. യോഗ്യത ബിരുദം. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പാസായവർക്കു മുൻഗണന. നാളെ രാവിലെ 10ന് കോർപറേഷൻ സെക്രട്ടറിയുടെ ഓഫിസിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം. 9447012100.
പരിയാരം ∙ തുമ്പൂർമുഴി, ചാട്ടുകല്ല്, സിബി ഫാം, വാഴച്ചാൽ പ്രദേശങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.