ADVERTISEMENT

മാനന്തവാടി ∙ സംഘം ചേര്‍ന്നു പുഴയില്‍ നീന്തിക്കുളിച്ചവര്‍, ലോക്ഡൗണ്‍ ലംഘകരെ പിടികൂടാന്‍ പൊലീസ് പറത്തിയ ഡ്രോണിനെ കണ്ടു നീന്തി കരകയറി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് നടത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് ഹൈസ്കൂളിനു സമീപം പുഴയില്‍ കുളിച്ച സംഘം കുടുങ്ങിയത്. ഡ്രോണ്‍ താഴ്ന്നുവരുന്നത് കണ്ട എല്ലാവരും വേഗതയില്‍ നീന്തി കരകയറുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

സിഐഡി മൂസ സിനിമയിലെ പാട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് തന്നെയാണു ദൃശ്യം പ്രചരിപ്പിച്ചത്. കരകയറിയവര്‍ മുഖംമറച്ചും അടിവസ്ത്രം മാത്രമണിഞ്ഞും കുറ്റിക്കാടിനുള്ളിലേക്ക് ഓടിപ്പോകുന്നതാണു ദൃശ്യങ്ങളില്‍. 7 യുവാക്കളെയാണു ദൃശ്യങ്ങളില്‍ കാണുന്നത്. മിക്കവരും വസ്ത്രങ്ങള്‍ കരയില്‍ത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ചിലര്‍ കൈയില്‍കിട്ടിയതു വാരിയെടുത്ത് ഓടിപ്പോയി. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com