ADVERTISEMENT

കൽപറ്റ ∙ കേന്ദ്ര സർക്കാർ മാതൃശിശു വികസന മന്ത്രാലയത്തിന് കീഴിൽ കഴിഞ്ഞ 21 വർഷമായി ജില്ലയിൽ പ്രവർത്തിച്ചിരുന്ന ചൈൽഡ് ലൈൻ 1098 പദ്ധതി കേന്ദ്ര സർക്കാരിന്റെ എമർജൻസി റെസ്പോൺസ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന ടോൾഫ്രീ നമ്പറിലേക്ക് ലയിപ്പിക്കുന്നു. 1098 എന്ന നമ്പറിൽ ലഭിച്ച സേവനങ്ങൾ ഇന്നു മുതൽ 112 എന്ന ടോൾഫ്രീ നമ്പറിൽ ലഭിക്കും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ സംവിധാനത്തിലൂടെ ആവശ്യമായ സേവനം കുട്ടികൾക്ക് ഉറപ്പുവരുത്തും. 

കലക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചൈൽഡ് ലൈൻ ഉപദേശക സമിതി യോഗം ചേർന്നു. ചൈൽഡ് ലൈൻ പദ്ധതി നടത്തിപ്പിലെ കഴിഞ്ഞ കാല അനുഭവങ്ങളും, മാതൃകകളും ഉൾച്ചേർന്നു കൊണ്ട് ചൈൽഡ് ഹെൽപ് ലൈൻ മുന്നോട്ടു പോകണമെന്ന് കലക്ടർ നിർദേശിച്ചു. ജില്ലയിൽ ചൈൽഡ് ലൈൻ പദ്ധതി നടപ്പാക്കുന്നതിന് നേതൃത്വം നൽകിയ സന്നദ്ധ സംഘടനയായ ജ്വാലയെ   കലക്ടർ അഭിനന്ദിച്ചു. 21 വർഷത്തെ ചൈൽഡ് ലൈൻ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഇന്റർവെൻഷൻ യൂണിറ്റ് ഡയറക്ടർ സി.കെ.ദിനേശൻ അവതരിപ്പിച്ചു. 

2002 ലാണ് ജില്ലയിൽ ചൈൽഡ് ലൈൻ പ്രവർത്തനമാരംഭിച്ചത്. ജില്ലയിൽ 2023 ജൂലൈ വരെ 12,953 കുട്ടികളുടെ പ്രശ്നങ്ങൾ ചൈൽഡ് ലൈനിലൂടെ പരിഹരിച്ചു. മിഷൻ വാത്സല്യ പദ്ധതിയിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ് ലൈൻ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ് വിശദീകരിച്ചു. കോഓർഡിനേറ്റർ പി.ടി.അനഘ, കൗൺസിലർ ജിൻസി എലിസബത്ത് എന്നിവർ പ്രസംഗിച്ചു. ഉപദേശക സമിതി അംഗങ്ങളും, വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com