വെള്ളമുണ്ട∙ ഒട്ടേറെ അബ്കാരി കേസുകളിൽ പ്രതിയായ പഴഞ്ചന ഒറ്റപിനാൽ ജോഫിൻ ജോസഫ് (26) എക്സൈസിന്റെ പിടിയിലായി. അനധികൃത മദ്യ വിൽപനയും വിൽപനക്കാർക്ക് വ്യാവസായിക അടിസ്ഥാനത്തിൽ മദ്യം എത്തിച്ചു നൽകുന്നത് അടക്കമുള്ള ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ ചീപ്പാട് വച്ച് 12 ലീറ്റർ മദ്യം സഹിതമാണ് പിടിയിലായത്. സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫിസർ എ. ദീപുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ കെ. ജോണി, സിവിൽ എക്സൈസ് ഓഫിസർ ഇ.എസ്. ജെയ്മോൻ, ഡ്രൈവർ പി. ഷിംജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്.
English Summary:
Vellamundu Excise arrest: Joffin Joseph, a serial offender, was apprehended in Cheeppad with 12 liters of illicit liquor. The arrest, led by A. Deepu, followed numerous Abkari cases involving illegal liquor sales and assault.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.