ADVERTISEMENT

കോട്ടയം ∙ മനോരമ സ്കൂൾ ഓഫ് കമ്യൂണിക്കേഷന്റെ (മാസ്കോം) ജേണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. രണ്ടു സ്പെഷലൈസേഷനുകളുണ്ട്.

i) പ്രിന്റ് / ഡിജിറ്റൽ

ii) ബ്രോഡ്കാസ്റ്റ് / ഡിജിറ്റൽ

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണു യോഗ്യത. അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണു പ്രവേശനം.

പുതിയ കാലത്തിന്റെ മാധ്യമ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പാഠ്യപദ്ധതിയാണു മാസ്കോമിന്റേത്. മലയാള മനോരമയുടെ അത്യാധുനിക സാങ്കേതികവിദ്യയ്ക്കൊപ്പം രാജ്യത്തും പുറത്തും വൈദഗ്ധ്യം തെളിയിച്ച അധ്യാപകനിരയുമുണ്ട്. 

manorama-school-of-communication-multimeida-computer-lab

ഡിജിറ്റൽ ന്യൂസ് റൂം, ടിവി സ്റ്റുഡിയോ, പോസ്റ്റ് പ്രൊഡക്‌ഷൻ സാങ്കേതിക സൗകര്യങ്ങൾ, വിദ്യാർഥികൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയുള്ള വർക് സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഒക്ടോബറിൽ ക്ലാസുകൾ ആരംഭിക്കും. നേരിട്ടുള്ള ക്ലാസിനു സർക്കാർ അനുമതി ലഭിക്കുംവരെ മികച്ച സാങ്കേതിക സൗകര്യങ്ങളോടെ ഓൺലൈൻ ക്ലാസ് നടത്തും.

ഫോൺ: 0481 2300851, 73563 35999. 

വെബ്സൈറ്റ്: www.manoramajschool.com 

Content Summary : Manorama School of Communication : Admissions are open for academic year 2021 - 2022

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com