ADVERTISEMENT

ശരീഅത്ത് തത്ത്വങ്ങളനുസരിച്ചു പ്രവർത്തിക്കുന്ന ബാങ്കിങ് മേഖലയാണിത്. പലിശയിൽ വാണിജ്യപരമായ ചൂഷണമുണ്ടെന്നതിനാൽ അത് ഒഴിവാക്കുന്നു. നന്മയുടെയും കാരുണ്യത്തിന്റെയും ഭാഗമായി സഹകരിച്ചുള്ള മുന്നേറ്റം നിഷ്കർഷിക്കുക, ഇസ്‌ലാമിക പണ്ഡിതന്മാരടങ്ങുന്ന ശരീഅത്ത് മേൽനോട്ട സമിതിയുടെ ഉപദേശം സ്വീകരിക്കുക, ധാർമികമായ നിക്ഷേപവും വായ്പയും ഉറപ്പാക്കുക,. മദ്യം, പന്നിയിറച്ചി, ചൂതുകളി എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളി‍ൽ പണം നിക്ഷേപിക്കാതിരിക്കുക, ഇസ്‌ലാമിക തത്വങ്ങളനുസരിച്ചു പ്രവർത്തിക്കുന്ന ബിസിനസിനെ പ്രോത്സാഹിപ്പിക്കുക എന്നിവ ഇസ്‌ലാമിക് ബാങ്കിങ്ങിന്റെ സവിശേഷതകളാണ്. കമ്പനികളിൽ ധനം നിക്ഷേപിച്ച് ലാഭവിഹിതം വാങ്ങും. ഉപക്ഭോക്താക്കളും ബാങ്കും പങ്കാളികളായി ലാഭനഷ്ടങ്ങൾ പങ്കിട്ടെടുക്കും.

അറബിരാജ്യങ്ങളിൽ ഇതിനു പ്രചാരമുണ്ട്. അവിടെ ധാരാളമായി ജോലിയന്വേഷിക്കുന്ന മലയാളികൾക്ക് ഇസ്‌ലാമിക് ബാങ്കിങ് യോഗ്യത ഗുണകരമാകും.

ഏതാനും പരിശീലനസ്ഥാപനങ്ങൾ

∙Institute of Islamic Banking & Insurance, Periamet, Chennai 

∙Department of Business Administ ration, Aligarh Muslim University: MBA (Islamic Banking & Finance)

∙The Institute of Islamic Banking & Finance, Mehdipatnam, Hyderabad: PG Diploma in Islamic Banking & Finance–EQ: Any Degree

∙Institute of Islamic Banking & Insurance, Greenford, UK: PG Diploma in Islamic Banking & Insurance, Diploma in Islamic Banking

∙Ethica Institute of Islamic Finance, Downtown, Dubai: CIFE (Certified Islamic Finance Executive), Advanced CIFE (ACIFE) Financial Analysis, ACIFE Accounting

∙Ethica Institute, Newark, DE 19702, United States: CIFE 

∙Limkokwing Professional Development Centre KL, Malaysia: Bachelor (Hons) In Islamic Banking & Finance 

∙Al Jamia Arts & Science College, Valambur/Darul Uloom Arabic College, Vazhakkad: MA Islamic Finance (Calicut University)

∙കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത പല കോളജുകളിലും ‘ബികോം വിത് ഇസ്‌ലാമിക് ഫൈനാൻസ്’ പ്രോഗ്രാമുണ്ട്. 

English Summary: Islamic Banking: Education And Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com