മോഡൽ റസിഡൻഷ്യൽ സ്കൂൾ: അപേക്ഷ ഫെബ്രുവരി 20 വരെ

Mail This Article
തിരുവനന്തപുരം ∙ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പട്ടികജാതി, പട്ടികവർഗ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം വിദ്യാലയങ്ങളിൽ 5, 6 ക്ലാസ് പ്രവേശനത്തിന് ഫെബ്രുവരി 20 ന് അകം അപേക്ഷ നൽകണം.
പ്രവേശനപരീക്ഷ മാർച്ച് 11നു രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. രക്ഷിതാക്കളുടെ കുടുംബ വാർഷികവരുമാനം രണ്ടു ലക്ഷം രൂപ കവിയരുത്. പ്രത്യേക ദുർബല ഗോത്ര വർഗക്കാർക്ക് പ്രവേശനപരീക്ഷ ബാധകമല്ല.
വയനാട് പൂക്കോട്, ഇടുക്കി പൈനാവ്, പാലക്കാട് അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യ വിദ്യാലയങ്ങളിൽ ആറാം ക്ലാസിലേക്കും മറ്റുള്ളിടത്ത് അഞ്ചാം ക്ലാസിലേക്കുമാണു പ്രവേശനം. അട്ടപ്പാടി സ്കൂൾ ഇംഗ്ലിഷ് മീഡിയമാണ്. വിവരങ്ങളും അപേക്ഷാ ഫോം മാതൃകയും ഐടിഡി പ്രോജക്ട് ഓഫിസിലും പട്ടികവർഗ വികസന ഓഫിസുകളിലും ലഭിക്കും.
Content Summary : Model Residential School Admission: Apply before February 20