എഫ്എംജിഇ റജിസ്ട്രേഷൻ തുടങ്ങി

Mail This Article
ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടിസ് അനുമതിക്കുള്ള എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) ഡിസംബർ സെഷന്റെ റജിസ്ട്രേഷൻ നടപടികൾ തുടങ്ങി.
അടുത്ത മാസം 13 വരെ അപേക്ഷിക്കാം. ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കിയവർക്കുള്ള എഡിറ്റിങ് വിൻഡോ 15 മുതൽ 18 വരെ ലഭ്യമാക്കും. ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവയുടെ ചിത്രങ്ങളിൽ മാറ്റം വരുത്താൻ ഡിസംബർ 29 മുതൽ ജനുവരി 1 വരെ വീണ്ടും അവസരമുണ്ട്.
അപ്‌ലോഡ് ചെയ്ത വിവരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ജനുവരി 5 മുതൽ 8വരെയും അവസരം ലഭിക്കും. ജനുവരി 12ന് അഡ്മിറ്റ് കാർഡ് ലഭ്യമാക്കും. പരീക്ഷ ജനുവരി 20നാണ്. പരീക്ഷാഫലം ഫെബ്രുവരി 20നു പുറത്തെത്തും. ആറായിരം രൂപയാണു പരീക്ഷാഫീസ്. ജിഎസ്‌ടി നിരക്ക് ഉൾപ്പെടെ 7080 രൂപ അടയ്ക്കണം. വിവരങ്ങൾക്ക്: https://natboard.edu.in/