ADVERTISEMENT

മെഡിക്കല്‍ സീറ്റ്‌ പ്രവേശനത്തിനായുള്ള 2024ലെ നീറ്റ്‌-യുജി പരീക്ഷയില്‍ വിജയക്കൊടി പാറിച്ച്‌ ആകാശ്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. ആകാശ്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ക്ലാസ്‌ റൂം പ്രോഗ്രാമിലെ 14ഉം ഡിസ്‌റ്റന്‍സ്‌ ലേണിങ്‌ പ്രോഗ്രാമിലെ ഏഴും അടക്കം ആകെ 21 വിദ്യാര്‍ഥികളാണ്‌ 720ല്‍ 720 ഉം നേടി അഖിലേന്ത്യ തലത്തില്‍ നീറ്റ്‌ യുജിയിലെ ഒന്നാം റാങ്ക്‌ സ്വന്തമാക്കിയത്‌. ഇതിന്‌ പുറമേ ആകാശിന്റെ നീറ്റ്‌ വിജയപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ച ഉറപ്പാക്കി കൊണ്ട്‌ ഇവിടുത്തെ 36 വിദ്യാര്‍ഥികള്‍ ആദ്യ 100 അഖിലേന്ത്യ റാങ്ക്‌ പട്ടികയിലും ഇടം പിടിച്ചു. അവിടം കൊണ്ടും തീരുന്നില്ല ആകാശിന്റെ വിജയപ്പെരുമ. ആകാശ്‌ ക്ലാസ്‌ റൂം പ്രോഗ്രാമിലെ 27 വിദ്യാര്‍ഥികളെ നീറ്റ്‌ യുജിയിലെ സംസ്ഥാന ടോപ്പര്‍മാരായും നാഷണല്‍ ടെസ്റ്റിങ്‌ ഏജന്‍സി പ്രഖ്യാപിച്ചു. 

aakash-tutorials-neet-jee-article-image


ആകാശിലെ ക്ലാസ്‌റൂം പ്രോഗ്രാം വിദ്യാര്‍ഥികളായിരുന്ന മൃദുല്‍ എം.ആനന്ദും സുജോയ്‌ ദത്തയുമാണ്‌ അഖിലേന്ത്യ ഒന്നാം റാങ്കും 720ല്‍ 720 സ്‌കോറും നേടി നീറ്റിലെ ഡല്‍ഹി (എന്‍സിടി) ടോപ്പര്‍മാരായത്‌. നീറ്റിലെ ചണ്ഡീഗഢ്‌ സംസ്ഥാന ടോപ്പറായ കൃതി ശര്‍മ്മയും ഉത്തരാഖണ്ഡ്‌ സംസ്ഥാന ടോപ്പറായ അക്ഷത്‌ പങ്കറിയസും ജാര്‍ഖണ്ഡ്‌ സംസ്ഥാന ടോപ്പറായ മാനവ്‌ പ്രിയദര്‍ശിനിയുമെല്ലാം ഇതേ പ്രകടനത്തോടെ നീറ്റ്‌ ഒന്നാം റാങ്ക്‌ കരസ്ഥമാക്കി ആകാശിന്റെ മിന്നും വിജയത്തിന്റെ ഭാഗമായി. 

ആകാശിലെ കേന്ദ്രീകൃതവും ചിട്ടയോട്‌ കൂടിയതും അത്യന്തം മത്സരക്ഷമവുമായ പഠനാന്തരീക്ഷവും സമഗ്ര പഠന സാമഗ്രികളും കര്‍ക്കശമായ പരീക്ഷ, മൂല്യനിര്‍ണ്ണയ ഷെഡ്യൂളും വിദ്യാര്‍ഥികള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കുന്ന സമീപനവുമെല്ലാം ഈ മികച്ച പ്രകടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. 

ആകാശിലെ ആദ്യ ദിവസം മുതല്‍ തന്നെ എല്ലാ ലെക്‌ച്ചറിലും പങ്കെടുത്ത്‌ ശ്രദ്ധാപൂര്‍വം നോട്ടുകള്‍ എടുത്തിരുന്നതായും ക്ലാസില്‍ വച്ച്‌ തന്നെ അവയെല്ലാം പൂര്‍ത്തിയാക്കിയിരുന്നതായും നീറ്റ്‌ യുജി 2024 പശ്ചിമബംഗാള്‍ സംസ്ഥാന ടോപ്പറായ അര്‍ഖ്യദീപ്‌ ദത്ത പറയുന്നു. രണ്ട്‌ വര്‍ഷ ക്ലാസ്‌റൂം പ്രോഗ്രാം വിദ്യാര്‍ഥിയായിരുന്നു അര്‍ഖ്യദീപ്‌. നീറ്റില്‍ എന്നും മികച്ച റിസള്‍ട്ട്‌ നല്‍കിയ സ്ഥാപനമെന്ന ചരിത്രമാണ്‌ തന്നെ ആകാശിലെത്തിച്ചതെന്ന്‌ ഡല്‍ഹി സംസ്ഥാന ടോപ്പര്‍ മൃദുല്‍ എം. ആനന്ദ്‌ പറയുന്നു. എന്‍സിഇആര്‍ടി മാപ്‌സ്‌, നോ യുവര്‍ എന്‍സിഇആര്‍ടി എന്നിങ്ങനെ ആകാശ്‌ വികസിപ്പിച്ച പുസ്‌തകങ്ങള്‍ മുഴുവന്‍ പാഠഭാഗത്തെ കുറിച്ചും സംക്ഷിപ്‌തമായ വീക്ഷണം നല്‍കുമെന്നും അരമണിക്കൂറില്‍ തന്നെ റിവൈസ്‌ ചെയ്യാന്‍ സഹായിക്കുമെന്നും ആകാശിലെ മൂന്ന്‌ വര്‍ഷ ക്ലാസ്‌ റൂം പ്രോഗ്രാം വിദ്യാര്‍ഥിയായിരുന്ന മൃദുല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

Akash Institute NEET Toppers

ഏറെ വര്‍ഷങ്ങളായി നീറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം നടത്തി വരുന്ന ആകാശ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷ പരിശീലനത്തിലെ ഇന്ത്യയിലെ തന്നെ മുന്‍നിര കോച്ചിങ്‌ സ്ഥാപനമാണ്‌. നീറ്റ്‌ യുജി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഈ വര്‍ഷവും ആകാശ്‌ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. 

മറ്റൊരു ശ്രദ്ധേയമായ നേട്ടം നീറ്റ്‌ യുജി 2024 പരീക്ഷയ്‌ക്ക്‌ യോഗ്യത നേടിയ ആകാശിലെ വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ്‌ എണ്ണമാണ്‌. 1,13,767 വിദ്യാര്‍ഥികളാണ്‌ നീറ്റ്‌ 2024ന്‌ ഇവിടെ നിന്ന്‌ പഠിച്ച്‌ യോഗ്യത നേടിയത്‌. വിശദമായ റാങ്കുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്‌.https://www.aakash.ac.in/neet-results

aakashians-neet-ug-toppers

നീറ്റ്‌ യുജി 2024ലെ ആദ്യ 1000 റാങ്കുകളിലുള്ള ആകാശ്‌ വിദ്യാര്‍ഥികളുടെ എണ്ണം ചുവടെ

നീറ്റ്‌ 2025 വിജയിക്കാനായി പരിശ്രമം ആരംഭിച്ച വിദ്യാര്‍ഥികള്‍ക്ക്‌ ആകാശ്‌ റിപ്പീറ്റര്‍ കോഴ്‌സുകളിലൂടെ പരിശീലനം നല്‍കുന്നുണ്ട്‌. ഇതിനുള്ള പ്രവേശനം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്‌. പുതുവര്‍ഷത്തെ അക്കാദമിക ബാച്ചുകളും ഉടനെ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 

ആകാശിലെ വിദ്യാര്‍ഥികളുടെ അസൂയാവഹമായ പ്രകടനം ഏവര്‍ക്കും പ്രചോദനമേകുന്നതാണ്‌. അവരുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കൂടി പ്രതിഫലനമാണ്‌ ഈ വിജയങ്ങള്‍. ആകാശിലെ വിദ്യാര്‍ഥികളുടെ പ്രചോദനാത്മകമായ വിജയകഥകള്‍ കാണാനായി ക്ലിക്ക്‌ ചെയ്യാം.

ആകാശിലെ അധ്യാപകർ മറ്റ്‌ ഫാക്കല്‍റ്റികളും നല്‍കുന്ന പിന്തുണ മറക്കാനാവുന്നതല്ലെന്ന്‌ നീറ്റ്‌ യുജി അഖിലേന്ത്യ ഒന്നാം റാങ്കുകാരിയും ചണ്ഡീഗഢ്‌ സംസ്ഥാന ടോപ്പറുമായ കൃതി ശര്‍മ്മ പറയുന്നു. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ വളരെ എളുപ്പത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ മനസ്സിലാകാനായി പ്രത്യേക ടെക്‌നിക്കുകളും അധ്യാപകര്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കൃതി കൂട്ടിച്ചേര്‍ത്തു. വിജയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ സ്വന്തം കഴിവുകളില്‍ വിശ്വസിച്ച്‌ സധൈര്യം മുന്നോട്ട്‌ പോകാനാണ്‌ നീറ്റ്‌ മത്സരാര്‍ത്ഥികള്‍ക്ക്‌ കൃതി നല്‍കുന്ന ഉപദേശം. 

നീറ്റ്‌ വിജയതീരമണഞ്ഞ കൂടുതല്‍ വിദ്യാര്‍ഥികളുടെ വിജയകഥകള്‍ക്കായി സന്ദര്‍ശിക്കാം
https://www.youtube.com/playlist?list=PL8yzSJkwFafO7tMTAAerA6hkKRGAQn22A 

English Summary:

Akash Institute Celebrates Record-Breaking NEET UG 2024 Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com