ADVERTISEMENT

നമ്മുടെ നാട്ടില്‍ ഇത്രയും ബിരുദധാരികളുണ്ടെങ്കിലും പലര്‍ക്കും  പഠിപ്പിന നുസരിച്ചുള്ള ജോലി ലഭിക്കാത്തതിന്‌ കാരണം എന്താണെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?  പുതിയ കാലഘട്ടത്തിനനുസരിച്ച്‌ പല കോഴ്‌സുകളും അധ്യയനരീതിയും അക്കാദമിക സ്ഥാപനങ്ങളും മാറാത്തതാണ്‌ വിദ്യാര്‍ഥികളുടെ കുറഞ്ഞ തൊഴില്‍ക്ഷമതയ്‌ക്ക്‌ പിന്നിലുള്ള പ്രധാന കാരണം. ഇവിടെയാണ്‌ തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പുതിയ കോഴ്‌സുകള്‍ അവതരിപ്പിക്കുകയും മികവാര്‍ന്ന പരിശീലനം നല്‍കുകയും ചെയ്യുന്ന ജെയിന്‍ ഡീംഡ്‌ ടുബി  യൂണിവേഴ്‌സിറ്റി വ്യത്യസ്‌തമാകുന്നത്‌. വിപ്ലവകരമായ കോഴ്‌സുകളുമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തും തരംഗം സൃഷ്ടിക്കുകയാണ്‌ ബെംഗലൂരു ആസ്ഥാനമായുള്ള ജെയിന്‍ സര്‍വകലാശാല. പുതിയ യുജിസി നിയമം അനുസരിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കിയ ജെയിനിന്റെ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ക്യാംപസില്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പുരോഗമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലാണ് കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ക്യാംപസ് ഒരുക്കിയിരിക്കുന്നത്.

dr-chenraj-roychand-jain-deemed-to-be-university-quote

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും   നാകിന്റെയും അംഗീകാരം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് കാലത്തിനനുസരിച്ചുള്ള കോഴ്സുകള്‍ അവതരിപ്പിച്ചുകൊണ്ട് നൂതന മാറ്റം സൃഷ്ടിച്ചിരിക്കുകയാണ് ബെംഗലൂരു ആസ്ഥാനമായുള്ള ജെയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാംപസ്. ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്ന നൈപുണ്യം വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജെയിന്‍ ആവിഷ്‌കരിച്ച കോഴ്സുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് കേരളത്തിലെ വിദ്യാർഥി സമൂഹത്തില്‍ നിന്ന് ലഭിച്ചത്. 2019- ല്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും യുജിസി നിയമത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നതിനാല്‍ വിദ്യാർഥികള്‍ക്ക് കോഴ്സുകളിലേക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍, പുതിയ യുജിസി നിയമം അനുസരിച്ച് മുന്‍കാല പ്രാബല്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കൊച്ചിയിലെ ക്യാംപസിനു അംഗീകാരം നല്‍കിയതോടെ പുതിയ അധ്യയന വര്‍ഷം മുതല്‍ ക്യാംപസിലേക്കും പ്രവേശനം പുരോഗമിക്കുകയാണ്.

dr-j-latha-pro-vice-chancellor-quote

ജെയിൻ കൊച്ചി ക്യാംപസിന്റെ പ്രത്യേകതകൾ
∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാംപസ്.
∙ യുജിസി കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ ചുരുക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്ന്.
∙ 33 വര്‍ഷത്തെ വിദ്യാഭ്യാസ പാരമ്പര്യം.
∙ ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനു കീഴില്‍ മൂന്ന് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെ 85 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
∙ ആറായിരത്തില്‍ അധികം പ്രഗല്‍ഭരായ ടീച്ചിങ് ആന്‍ഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ്.
∙ ഒന്നര ലക്ഷത്തിലധികം വിദ്യാർഥികൾ.
∙ എെഎസിടിഇ അംഗീകൃത കോഴ്‌സുകള്‍.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് NAAC നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡായ A++ അംഗീകാരം. രാജ്യത്തെ ഏറ്റവും മികച്ച NAAC  സ്‌കോറുകളില്‍( 3.71/4)ഒന്ന് കരസ്ഥമാക്കിയ യൂണിവേഴ്‌സിറ്റി.
∙ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചിട്ടുള്ള രാജ്യത്തെ ചുരുക്കം യൂണിവേഴ്‌സിറ്റികളില്‍ ഒന്ന്.
∙ തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്കില്‍ (NIRF) ആദ്യ നൂറില്‍ ഇടം നേടിയ യൂണിവേഴ്‌സിറ്റി.
∙ അഭിരുചിക്ക് അനുസൃതമായി നൂതന കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരം.

നൂതന ബി.കോം, എം.കോം കോഴ്‌സുകള്‍ക്ക് സംയോജിത സിലബസ്
പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ അഭിരുചിക്ക് ഇണങ്ങിയ  പ്രഫഷണല്‍ പരീക്ഷകള്‍ പഠിച്ച്‌ വിജയിക്കാന്‍ അവസരം ഒരുക്കുന്ന  സംയോജിത ബി.കോം കോഴ്‌സാണ്‌ ജെയിന്‍ സര്‍വകലാശാലയുടെ മറ്റൊരു പ്രത്യേകത. ജനറല്‍ മാനേജ്‌മെന്റ്, എന്‍ട്രപ്രണര്‍ഷിപ്പ്‌  ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്,ബിസിനസ് അനലിറ്റിക്‌സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, റിസ്‌ക് മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് അക്കൗണ്ടിങ്, ഫിനാന്‍ഷ്യല്‍ ടെക്‌നോളജീസ് തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ട മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്തുകൊണ്ട് എസിസിഎ അംഗീകൃത ബി.കോം പഠിക്കാനാകും.പഠനത്തോടൊപ്പം ഉന്നത മൂല്യമുള്ള പ്രഫഷണല്‍ യോഗ്യതകളായ CA,CMA,CS,ACCA,CMA(US) എന്നിവയും നേടാനാകുമെന്നതും കോഴ്‌സിന്റെ പ്രത്യേകതയാണ്. 

tom-joseph-new-initiatives-director-jain-university-quote

സംയോജിത സിലബസ് മൂലം അവരവര്‍ തെരഞ്ഞെടുക്കുന്ന പ്രഫഷണല്‍ കോഴ്‌സുകളില്‍ പരിജ്ഞാനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ സാധിക്കും. എസിസിഎ  പരീക്ഷയില്‍ ഒമ്പത് പേപ്പറുകളില്‍ ഒഴിവ് നേടാന്‍ അര്‍ഹത ലഭിക്കുമെന്നതാണ്‌ മറ്റൊരു മെച്ചം. കൂടാതെ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടിങ് ആന്‍ഡ് ടാക്‌സേക്ഷന്‍, ഫിനാന്‍സ് ആന്‍ഡ് ടെക്‌നോളജി തുടങ്ങിയവയില്‍  സ്‌പെഷ്യലൈസ് ചെയ്യുന്ന രാജ്യാന്തര അംഗീകാരമുള്ള എംകോം കോഴ്‌സും ഇവിടെ ലഭ്യമാണ്.

jain-university-film-and-media-class

മനസ്സില്‍ സിനിമയും ആര്‍ട്ടും അനിമേഷനുമുണ്ടോ ? ജെയിന്‍ ഒരുക്കും പുതുവഴി
സിനിമ മോഹവുമായി മലയാളി ചെറുപ്പക്കാര്‍ കോടമ്പാക്കത്തേക്കും ബോളിവുഡിലേക്കുമൊക്കെ വണ്ടി കയറിയ കാലമൊക്കെ ഇനി പഴങ്കഥ. ഇപ്പോള്‍ സിനിമ, മാധ്യമ മേഖലകളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ക്ക്‌ ധൈര്യമായി ജെയിന്‍ സര്‍വകലാശാലയുടെ കൊച്ചി ക്യാംപസിലെത്താം. പുതു സാങ്കേതിക വിദ്യ സിനിമ മേഖലയില്‍ വരുത്തുന്ന മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന നവീനമായ ബിഎ ഫിലിം ആന്‍ഡ്‌ മീഡിയ കോഴ്‌സാണ്‌ ജെയിന്‍ അവതരിപ്പിക്കുന്നത്‌. 

jain-university-film-and-media

ആര്‍ട്ട്‌ ആന്‍ഡ്‌ ഡിസൈന്‍ മേഖലയിലാണ്‌ നിങ്ങളുടെ താത്‌പര്യമെങ്കില്‍ യുകെ വേള്‍ഡ്‌ ഡിസൈന്‍ കൗണ്‍സിലിന്റെ അംഗീകാരമുള്ള നിരവധി ബിരുദ, ബിരുദാനന്തര കോഴ്‌സുകളുമുണ്ട്‌. ഗ്രാഫിക് ഡിസൈനര്‍, ബ്രാന്‍ഡ് ഐഡന്റിറ്റി ഡിസൈനര്‍ എന്നീ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്മ്യൂണിക്കേഷന്‍ ഡിസെനിങ്ങില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകളും ഇവിടെ ലഭ്യമാണ്‌. കൂടാതെ, ആഗോള തലത്തില്‍ തന്നെ ഏറെ തൊഴിലവസരങ്ങളുള്ള  അനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ്, ഇന്റീരിയര്‍ ഡിസൈന്‍, ഇന്ററാക്ടീവ് ഗെയിം ആന്‍ഡ് ഡിസൈന്‍, ഫാഷന്‍ ഡിസൈനിങ് ബിരുദ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാം.

Mix raced team of adult students wearing VR goggles

നിര്‍മിത ബുദ്ധിയുടെ കൈപിടിച്ച്‌  ബി.ടെക്, ബിസിഎ, എംസിഎ കോഴ്‌സുകള്‍
നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ്‌, ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌ എന്നിവയെല്ലാം ഇന്ന്‌ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്‌. നിര്‍മിത ബുദ്ധിയുടെ കടന്നുവരവ്‌ ചിലതരം ജോലികളെ ഇല്ലാതാക്കുമ്പോള്‍ മറുഭാഗത്ത്‌ നിരവധി തൊഴിലവസരങ്ങള്‍ കൂടി ഇത്‌ തുറന്നിടുന്നുണ്ട്‌. ഇത്തരം നൂതന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുന്ന ന്യൂജനറേഷന്‍ ബിടെക്‌, ബിസിഎ, എംസിഎ കോഴ്‌സുകളാണ്‌ ജെയിന്‍ സര്‍വകലാശാല വിഭാവനം ചെയ്‌തിരിക്കുന്നത്‌. ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (എ.ഐ ആന്‍ഡ് മെഷീന്‍ ലേണിങ്), ബി.ടെക് എന്‍ജിനീയറിങ് ഡാറ്റാ സയന്‍സ്, ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, എ.ഐ, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്‌സ് എന്നിവയില്‍ ബിസിഎ, എ.ഐ ആന്‍ഡ് മെഷീന്‍ ലേണിങ്ങില്‍ എംസിഎ എന്നീ കോഴ്‌സുകള്‍  ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍  ലഭ്യമാണ്‌. കൂടാതെ, ഈ വിഷയങ്ങളില്‍ സയന്‍സ് ഡിഗ്രി ആഗ്രഹിക്കുന്നവര്‍ക്ക് ബിഎസ്‌സി, എംഎസ്‌സി കോഴ്‌സുകളും നല്‍കുന്നു. ബ്രിട്ടീഷ് കംപ്യൂട്ടര്‍ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് എന്നിവയുടെ അംഗീകാരത്തോടെ  നല്‍കുന്ന ഈ  കോഴ്‌സുകള്‍  പഠിച്ചിറങ്ങുന്നവര്‍ക്ക് ആഗോള തൊഴില്‍ വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്‌ ലഭിക്കുക. 

jain-university-forensic-marine-calss

ശാസ്ത്ര മേഖലയില്‍ ഫോറന്‍സിക് സയന്‍സ് പോലുള്ള നവീന കോഴ്‌സുകള്‍ 
വിദേശ സര്‍വകലാശാലകളുടെ രീതി അവലംബിച്ചു കൊണ്ട്‌ ശാസ്‌ത്ര വിഷയങ്ങ ളിലെ പുതുമയുള്ള വിഷയങ്ങളും പഠന ശാഖകളും സമന്വയിപ്പിച്ചു കൊണ്ടുള്ള കോഴ്‌സുകളും ജെയിന്‍ സര്‍വകലാശാല അവതരിപ്പിക്കുന്നു. ചാര്‍ട്ടേഡ്‌ സൊസൈറ്റ്‌ ഓഫ്‌ ഫോറന്‍സിക്കിന്റെ അംഗീകാരത്തോടെ നടത്തുന്ന ഫോറന്‍സിക്‌ സയന്‍സ്‌ കോഴ്‌സ്‌, ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍ സൊസൈറ്റിയുടെ അംഗീകാരമുള്ള ഇന്റഗ്രേറ്റഡ്‌ സൈക്കോളജി, ഇന്‍ഡസ്‌ട്രിയല്‍ സൈക്കോളജി, ബിഎസ്‌ സി സൈക്കോളജി, എംഎസ്‌ സി സൈക്കോളജി കോഴ്‌സുകള്‍ എന്നിവയെല്ലാം ജെയിന്‍ മുന്നോട്ട്‌ വയ്‌ക്കുന്ന നവീന ശാസ്‌ത്ര കോഴ്‌സുകളില്‍ ചിലതാണ്‌. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, കൗണ്‍സിലിങ് സൈക്കോളജിസ്റ്റ്, ന്യൂറോ സൈക്കോളജിസ്റ്റ് എന്നീ മേഖലയില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്‌സുകള്‍ അനുയോജ്യമാണ്‌. മറൈന്‍ സയിറ്റിസ്റ്റ്, ഫിഷറീസ് ബയോളജിസ്റ്റ്, മറൈന്‍ പോളിസി അനലിസ്റ്റ് പോലുള്ള പ്രഫഷണുകള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ മറൈന്‍ സയന്‍സില്‍ ബിരുദ കോഴ്‌സും ജെയിന്‍ ലഭ്യമാക്കുന്നു.

jain-university-ecconomics

ജേണലിസത്തിലെ പുതുസാധ്യതകള്‍; പോളിസി അനലിസ്‌റ്റാകാന്‍ ഇക്കണോമിക്‌സ്‌ കോഴ്‌സ്‌ 
പരമ്പരാഗത മാധ്യമപ്രവര്‍ത്തനം മാത്രമല്ല ഇന്ന്‌ ജേണലിസം വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്‌. പബ്ലിക്‌ റിലേഷന്‍സ്‌, കോര്‍പ്പറേറ്റ്‌ കമ്മ്യൂണിക്കേഷന്‍, കണ്ടന്റ്‌ ക്രിയേഷന്‍ പോലുള്ള നിരവധി സാധ്യതകള്‍ ജേണലിസം പഠിക്കുന്നവര്‍ക്ക്‌ മുന്നിലുണ്ട്‌. ഇത്തരം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതാണ്‌  യുകെ ചാര്‍ട്ടേഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ജേണലിസ്റ്റ്‌സിന്റെ അംഗീകാരത്തോടെ ജെയിന്‍ സര്‍വകലാശാല നടത്തുന്ന ജേണലിസം ആന്‍ഡ്‌ മാസ്‌ കമ്മ്യൂണിക്കേഷന്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍. കാലാനുസൃതമായ നിരവധി മാറ്റങ്ങള്‍ ഈ കോഴ്‌സിന്റെ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. 

jain-university-bba-mba

ഇതിന്‌ പുറമേ സൈക്കോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എച്ച്ആര്‍ ആന്‍ഡ് എംപ്ലോയീ റിലേഷന്‍സ്, പബ്ലിക് പോളിസി, ഇംഗ്ലീഷ് സാഹിത്യം എന്നിവയില്‍ താത്പര്യമുള്ളവര്‍ക്കായി നൂതന കോഴ്‌സുകളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. യു.കെ റോയല്‍ ഇക്കണോമിക് സൊസൈറ്റി അംഗീകാരത്തോടെ ജെയിന്‍ സര്‍വകലാശാല ലഭ്യമാക്കുന്ന ഇക്കണോമിക്‌സ്‌ കോഴ്‌സ്‌ പോളിസി അനലിസ്‌റ്റ്‌, റിസേര്‍ച്ച്‌ അനലിസ്‌റ്റ്‌, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്‌ പോലുള്ള നിരവധി തൊഴില്‍ അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മുന്നില്‍ തുറന്നിടുന്നു. 

കാലം ആവശ്യപ്പെടുന്ന ബിബിഎ/എംബിഎ കോഴ്സുകൾ പഠിക്കാം
ഇന്ത്യയിലും വിദേശത്തും വന്‍ ആവശ്യകതയുള്ള തൊഴില്‍ മേഖലകളില്‍ ഒന്നാണ്‌ ബിസിനസ്‌ മാനേജ്‌മെന്റ്‌. ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രാജ്യാന്തര പ്രഫഷണല്‍ സംഘടനകള്‍ നടത്തുന്ന യോഗ്യതാ  പരീക്ഷകള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ ജെയിന്‍ സര്‍വകലാശാല നടത്തി വരുന്നു.യു.കെ ചാര്‍ട്ടേഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ്,യു.കെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ ആഗോള പ്രഫഷണല്‍ സംഘടനകളുടെ അംഗീകാരത്തോടെയുള്ള ബി.ബി.എ, എംബിഎ കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

കൊമേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് ലഭിക്കുന്നതുപോലെ തന്നെ ബിബിഎ, എംബിഎ  വിദ്യാര്‍ത്ഥികള്‍ക്കും എസിസിഎ പരീക്ഷയില്‍ ഒമ്പത് പേപ്പറുകളില്‍ ഒഴിവ് നേടാന്‍ അര്‍ഹത ലഭിക്കുമെന്നത് ശ്രദ്ധേയമാണ്. ബ്രാന്‍ഡിങ് ആന്‍ഡ് അഡ്വര്‍ടൈസ്‌മെന്റ്, ബിസിനസ് അനലിറ്റിക്‌സ്, ട്രാവല്‍ ആന്‍ഡ് ടൂറിസം, മാര്‍ക്കറ്റിങ്, ഫിനാന്‍സ്, എച്ച്ആര്‍ തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്ത് ഡിഗ്രി നേടാം. ഇരട്ട  സ്‌പെഷലൈസേഷനോട് കൂടി എംബിഎ ഡിഗ്രി കരസ്ഥമാക്കുവാനും ജെയിന്‍ അവസരമൊരുക്കിയിട്ടുണ്ട്. കൂടാതെ, ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ബിസിനസ് അനലിറ്റിക്‌സ് എന്നിവയില്‍ സ്‌പെഷ്യലൈസേഷനോട് കൂടിയുള്ള  എംബിഎ കോഴ്‌സും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാം.

Young Student with laptop - man with laptop images

നൂതന  കോഴ്‌സുകള്‍ ഓണ്‍ലൈനിലും പഠിക്കാം
ലോകത്തിന്റെ ഏത്‌ കോണില്‍ ഇരുന്നു കൊണ്ടും വിദ്യാര്‍ഥികള്‍ക്ക്‌ അവരുടെ അഭിരുചിക്ക്രനുസരിച്ചുള്ള നൂതന കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാനുള്ള അവസരവും ജെയിന്‍ സര്‍വകലാശാല ഒരുക്കുന്നു.ഇത്തരത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുവാന്‍ യുജിസി അനുമതിയുള്ള മുന്‍നിര സര്‍വകലാശാലകളില്‍  ഒന്നാണ്‌ ജെയിന്‍. എഐസിടിഇ  (AICTE) അംഗീകാരം നല്‍കിയിട്ടുള്ള കോഴ്‌സുകളാണ് ജെയിന്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോ ആഴ്ച്ചയിലും നിശ്ചിത ദിവസങ്ങളില്‍ 5-6 മണിക്കൂര്‍ വരെ അധ്യാപകര്‍ തത്സമയം ക്ലാസുകള്‍ എടുക്കുമെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംശയങ്ങള്‍ നേരിട്ട് ചോദിക്കാനുള്ള അവസരവും ഉണ്ടാകും. ഏറെ തൊഴില്‍ സാധ്യതയുള്ള   വിവിധ വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള എംബിഎ, എംസിഎ, ബിബിഎ, ബിസിഎ, ബി, കോം കോഴ്‌സുകളും ഓണ്‍ലൈനായി പഠിക്കാം. കൂടാതെ, വിവിധ വിഷങ്ങളില്‍ കാലഘട്ടത്തിന്‌ അനുസരിച്ചുള്ള പാഠ്യപദ്ധതി ഉള്‍പ്പെടുത്തി തയാറാക്കിയ എംഎ കോഴ്‌സുകളും ജെയിന്‍ യൂണിവേഴ്‌സിറ്റി ഓണ്‍ലൈനായി നല്‍കുന്നുണ്ട്.

വിദ്യാർഥികൾക്ക് റെക്കോർഡ് പ്ലേസ്മെന്റ്
പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ നിന്ന് മാറി ഇൻ‍ഡഡ്ട്രി ഡിമാൻഡിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ച പാ​ഠ്യപദ്ധതിയിൽ ഉൗന്നിയുള്ള പഠനം വിദ്യാർഥികൾക്ക് ജോലി നേടാൻ ഉപകരിക്കുമെന്നതിന്റെ തെളിവാണ് ജെയിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്ലേസ്മെന്റ് ലഭിച്ച വിദ്യാർഥികളുടെ കണക്ക്. പ്ലേസ്മെന്റിന് ഒാപ്റ്റ് ചെയ്ത യൂണിവേഴ്സിറ്റിയിലെ 99.1 ശതമാനം വിദ്യാർഥികൾക്കും വിപ്രോ, ഇ.വൈ, ജെ.പി. മോർഗൻ ചെയ്സ്, കെപിഎംജി, ഡി.ഇഷോ, ഡിലോയിട്ട്, കേപ്ജെമിനി, ആക്സെൻചർ തുടങ്ങിയ പ്രമുഖ മുൻനിര കമ്പനികളിൽ പ്ലേസ്മെന്റ് നേടാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവർ ഉന്നതപഠനം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ പലർക്കും 21.57 ലക്ഷം രൂപ വരെയാണ് വാർഷിക ശമ്പളം ലഭിക്കുന്നത്. കേരളത്തിലെ പല ബി–സ്കൂളുകളും അവരുടെ വിദ്യാർഥികൾക്ക് പത്ത് ലക്ഷം രൂപ പാക്കേജ് നേടിക്കൊടുക്കുവാൻ പ്രയാസപ്പെടുമ്പോഴാണ് ജെയിൻ വിദ്യാർഥികൾക്ക് തുടക്കത്തിലെ മികച്ച  ശമ്പളത്തിൽ വിദ്യാർഥികളെ കമ്പനികൾ റിക്രൂട്ട് ചെയ്യുന്നതിന്റെ പ്രധാന കാരണം ജെയിന്റെ മികച്ച പരിശീലനവും കാലഘട്ടത്തിന് അനുസരിച്ചുള്ള കോഴ്സുകളുമാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ
+919207355555, 0484 435 5555
ഇ – മെയിൽ : enquiry.kochi@jainuniversity.ac.in
സന്ദർശിക്കുക : https://www.jainuniversity.ac.in/kochi/

English Summary:

Unlock Your Career Potential with Jain University’s Cutting-Edge Programs in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com