ADVERTISEMENT

നഴ്സിങ്, പാരാമെഡിക്കൽ
ബിഎസ്‌സി നഴ്സിങ്, പാരാമെഡിക്കൽ എൻആർഐ സീറ്റുകളിലേക്കുള്ള സ്പെഷൽ അലോട്മെന്റിന് ഓപ്ഷൻ നൽകാനുള്ള സമയം ഇന്നു വൈകിട്ട് 6 വരെ. അലോട്മെന്റ് 15ന്. www.lbscentre.in
3 വർഷ എൽഎൽബി
3 വർഷ എൽഎൽബി ഒന്നാംഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നുമുതൽ 22ന് ഉച്ചകഴിഞ്ഞു മൂന്നു വരെ കോളജുകളിലെത്തി പ്രവേശനം നേടാം. എംജി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒക്ടോബർ 18 മുതൽ 22ന് ഉച്ചകഴിഞ്ഞു 3വരെയാണു സമയം.
ബിഫാം വേക്കൻസി ഫില്ലിങ് 
ബിഫാം രണ്ടാം റൗണ്ട് വേക്കൻസി ഫില്ലിങ് അലോട്മെന്റിൽ ഉൾപ്പെട്ടവർ ഇന്നു വൈകിട്ടു നാലിനകം കോളജുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.in
ഇൻസ്പയർ ‘ഷീ’
ശാസ്ത്രവിഷയങ്ങളിലെ ബാച്‌ലർ / മാസ്റ്റർ പഠനത്തിന് 12–ാം ക്ലാസിലെ മാർക്ക് ആധാരമാക്കി നൽകുന്ന ഇൻസ്പയർ ‘ഷീ’ (INSPIRE: SHE) സ്കോളർഷിപ്പിന് 15 വരെ അപേക്ഷിക്കാം. www.online-inspire.gov.in
ക്ലാറ്റ് 
ദേശീയ നിയമസർവകലാശാലകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയായ ‘ക്ലാറ്റി’ന് 15നു രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷിക്കാം. www.consortiumofnlus.ac.in.
ഇഗ‍്നോ
ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂലൈ 2024 സെഷനിലെ (സർട്ടിഫിക്കറ്റ്, സെമസ്റ്റർ പ്രോഗ്രാമുകൾ ഒഴികെ) പ്രവേശനം 15 വരെ നീട്ടി. www.ignouadmission.samarth.edu.in
പാരാമെഡിക്കൽ ഡിപ്ലോമ
ഗവ. / സ്വാശ്രയ സ്ഥാപനങ്ങളിലെ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന ദിവസം ഒക്ടോബർ 15. www.lbscentre.kerala.gov.in

എൻഎംഎംഎസ് സ്കോളർഷിപ്
എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത നാലു വർഷം 12,000 രൂപ വാർഷിക സ്കോളർഷിപ് ലഭിക്കുന്നതിനുള്ള നാഷനൽ മീൻസ്–കം–മെറിറ്റ് സ്കോളർഷിപ് പരീക്ഷയ്ക്ക് 15 വരെ അപേക്ഷിക്കാം. http://nmmse.kerala.gov.in
മെഡിക്കൽ മൂന്നാംഘട്ട ഓപ്ഷൻഎംബിബിഎസ്/ ബിഡിഎസ് മൂന്നാംഘട്ട ഓപ്ഷൻ കൺഫർമേഷൻ 15നു വൈകിട്ട് 5 വരെ. www.cee.kerala.gov.in


പിജി നഴ്സിങ് പ്രവേശനം
പിജി നഴ്സിങ് ഒന്നാംഘട്ട അലോട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടവർ മെമ്മോയും അസൽ രേഖകളും സഹിതം കോളജുകളിൽ 15ന് ഉച്ചകഴിഞ്ഞ് 3ന് അകം ഹാജരാകണം.
എസിഎസ്ഐആറിൽ പിഎച്ച്ഡി
എസിഎസ്ഐആറിന്റെ വിവിധ കേന്ദ്രങ്ങളിൽ സയൻസ്, എൻജിനീയറിങ്, മെ‍ഡിക്കൽ പിഎച്ച്ഡി, ഇന്റഗ്രേറ്റ‍ഡ് ഇരട്ട ഡിഗ്രി (എംടെക് + പിഎച്ച്ഡി, എംഎസ്‌സി + പിഎച്ച്ഡി) തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയം 15 വരെ നീട്ടി. www.acsir.res.in
സിടെറ്റ്
സ്കൂൾ അധ്യാപക നിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റിന് 16 വരെ അപേക്ഷിക്കാം. https://ctet.nic.in/
എംഫാം പ്രവേശനം
കേരളത്തിലെ ഗവ. ഫാർമസി കോളജുകളിലും സ്വാശ്രയ കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലും എംഫാം പ്രവേശനത്തിന് 16ന് ഉച്ചകഴിഞ്ഞു 3 വരെ അപേക്ഷിക്കാം. www.cee.kerala.gov.in

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ്
ഒബിസി വിദ്യാർഥികൾക്കു പ്രവേശനപരീക്ഷകൾക്കും സിവിൽ സർവീസസ്, ഗേറ്റ്, യുജിസി–നെറ്റ് തുടങ്ങിയ പരീക്ഷകൾക്കും പരിശീലനത്തിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാമിലേക്ക് 16 വരെ അപേക്ഷിക്കാം. www.egrantz.kerala.gov.in
പിജി നഴ്സിങ് രണ്ടാം അലോട്മെന്റ്
പിജി നഴ്സിങ് രണ്ടാംഘട്ട അലോട്മെന്റിനുള്ള ഓൺലൈൻ ഓപ്ഷൻ കൺഫർമേഷന് 16ന് ഉച്ചയ്ക്ക് 2 വരെ സമയം. www.cee.kerala.gov.in

ബിഎഡ് @ കണ്ണൂർ
കണ്ണൂർ സർവകലാശാലയുടെ മാനന്തവാടി, ധർമശാല സെന്ററുകളിൽ ബിഎഡിന് 16 വരെ അപേക്ഷിക്കാം. www.admission.kannuruniversity.ac.in. ഫോൺ: 0497 2715261, 73569 48230

സെറ്റ്
ഹയർ സെക്കൻഡറി അധ്യാപന യോഗ്യതാപരീക്ഷ ‘സെറ്റി’ന് 20 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. www.lbscentre.kerala.gov.in
ടിഐഎഫ്ആർ
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് എംഎസ്‌സി– പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാനുള്ള സമയം 20ന് രാത്രി 11 വരെ. www.tifr.res.in
ശ്രീചിത്രയിൽ പഠനം
ശ്രീചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ, പിജി ഡിപ്ലോമ, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് 21നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. www.sctimst.ac.in. ഫോൺ: 0471 2524269

English Summary:

Application Deadlines Alert: Don't Miss These Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com