ADVERTISEMENT

തിരുവനന്തപുരം∙ 4 വർഷ ഡിഗ്രി കോഴ്സിൽ ബിഎ മലയാളത്തിന്റെ രണ്ടാം സെമസ്റ്റർ സിലബസിൽ ചെറിയ മാറ്റങ്ങൾ മാത്രമാണു വരുത്തിയിട്ടുള്ളതെന്നും അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്നും കേരള സർവകലാശാല മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപഴ്സൻ ഡോ.എസ്.കെ.ബീന കൃഷ്ണൻ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ ഉത്തരവ് ഇറങ്ങാൻ കാലതാമസം വന്നിട്ടുണ്ട്. ഒന്നാം സെമസ്റ്റർ പൂർത്തിയായപ്പോൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രതികരണം തേടിയിരുന്നു. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് സിലബസിൽ മാറ്റം വരുത്തിയതെന്നും അവർ പറഞ്ഞു. എന്നാൽ എഇസി കോഴ്സുകളിൽ ഒരു മണിക്കൂർ മാത്രം പരീക്ഷയുള്ളപ്പോൾ ഇരട്ടിയിലേറെ സിലബസാണ് പഠിക്കാനുള്ളതെന്നു വിദ്യാർഥികൾ പറഞ്ഞു.

English Summary:

Kerala University Clarifies BA Malayalam Syllabus Changes After Student Backlash

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com