നീറ്റ്–യുജി: 11 വരെ അപേക്ഷ തിരുത്താം

Mail This Article
നീറ്റ്–യുജി അപേക്ഷയിൽ പിശകു വന്നിട്ടുണ്ടെങ്കിൽ, താഴെപ്പറയുന്ന ഇനങ്ങൾ മാത്രം നാളെ മുതൽ 11നു രാത്രി 11.50 വരെ ഓൺലൈനായി തിരുത്താമെന്ന് എൻടിഎ അറിയിച്ചു.
(എ) അച്ഛന്റെയോ അമ്മയുടെയോ പേര്/ പരീക്ഷായോഗ്യത / തൊഴിൽ. ഏതെങ്കിലും ഒരാളുടെ മാത്രം
(ബി) ഇനി പറയുന്നവ മാറ്റുകയോ, കൂട്ടിച്ചേർക്കുകയോ ആകാം.
(1) വിദ്യാർഥിയുടെ പരീക്ഷായോഗ്യത, X / XII
(2) പ്രവേശനാർഹതയുള്ള സംസ്ഥാനം
(3) കാറ്റഗറി – ജനറൽ, പിന്നാക്കം, മുതലായവ
(4) ഉപ കാറ്റഗറി / ഭിന്നശേഷി
(5) ഒപ്പ്
(6) നീറ്റ് എത്ര പ്രാവശ്യം എഴുതിയെന്നത്(സി) വിദ്യാർഥിയുടെ സ്ഥിര / താൽക്കാലിക മേൽവിലാസം അടിസ്ഥാനമാക്കി (1) പരീക്ഷയെഴുതാൻ ഇഷ്ടപ്പെടുന്ന കേന്ദ്രം (2) പരീക്ഷയെഴുതാൻ ഇഷ്ടപ്പെടുന്ന ഭാഷ.
തിരുത്തിന് അധികഫീ ആവശ്യമെങ്കിൽ, അതടച്ചതിനു ശേഷമേ തിരുത്തു വരുത്തൂ. ഒറ്റത്തവണ മാത്രമേ തിരുത്താൻ അനുവദിക്കൂ. അതുകൊണ്ട് പരമാവധി സൂക്ഷ്മത പാലിക്കണമെന്നും എൻടിഎ നിർദേശിച്ചിട്ടുണ്ട്.
ഹെൽപ് ഡെസ്ക്: 011-40759000; neetug2025@nta.ac.in. വെബ് : https://neet.nta.nic.in.