ADVERTISEMENT

മാർച്ച് 20
ബാങ്ക് മാനേജ്‌മെന്റിൽ പിജി

റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ പുണെയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റിൽ 2 വർഷ ഫുൾടൈം പിജി ഡിപ്ലോമ  ഇൻ മാനേജ്മെന്റ് (ബാങ്കിങ് & ഫിനാൻഷ്യൽ സർവീസസ്) പ്രോഗ്രാമിലേക്കു 20 വരെ അപേക്ഷിക്കാം. nibmindia.org.
മാത്‌സ് സമ്മർ പ്രോഗ്രാം
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഭാഗമായ ബെംഗളൂരുവിലെ സെന്റർ ഫോർ ആപ്ലിക്കബിൾ മാത്തമാറ്റിക്സിൽ 2 മാസത്തെ സമ്മർ സ്റ്റുഡന്റ് റിസർച് പ്രോഗ്രാമിലേക്ക് 20 വരെ അപേക്ഷിക്കാം. മാത്‌സ്, സയൻസ്, എൻജിനീയറിങ് ഡിഗ്രി/ പിജി വിദ്യാർഥികൾക്കാണു പ്രവേശനം. സ്റ്റൈപൻഡ് മാസം 9000 രൂപ. math.tifrbng.res.in/academic/internships
ഐഐടിയിൽ സമ്മർ റിസർച്
ഐഐടി ഡൽഹിയിൽ സമ്മർ റിസർച് ഫെലോഷിപ്പിന് 20 വരെ അപേക്ഷിക്കാം. ഐഐടി ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഗവേഷണ പരിചയം നേടാം. ഐഐടി ഇതര സ്ഥാപനങ്ങളിൽ 2 വർഷം പിന്നിട്ട എൻജിനീയറിങ് വിദ്യാർഥികൾക്കാണ് അവസരം. പ്രോഗ്രാമിലെ ആദ്യ 10 സ്ഥാനക്കാരിൽ ഒരാളായിരിക്കുകയും വേണം. academics.iitd.ac.in/srf/login.php

ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റേൺഷിപ്
കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമ്മർ ഇന്റേൺഷിപ്പിന് എംഎസ്‌സി, എംടെക്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് വിദ്യാർഥികൾക്ക് 20 വരെ അപേക്ഷിക്കാം. ഇൻസ്പയർ, എൻടിഎസ്ഇ, ജെബിഎൻഎസ്ടിഎസ് തുടങ്ങിയവ നേടിയ അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. jcbose.ac.in/summer-training
മൈക്രോബയോളജി ട്രെയ്നിങ്
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ (ആർസിസി) അഡ്വാൻസ്ഡ് ട്രെയ്നിങ് ഇൻ മൈക്രോബയോളജി (ഒരു വർഷം) പ്രോഗ്രാമിലേക്ക് ഓഫ്‌ലൈനായി 20 വരെ അപേക്ഷിക്കാം. യോഗ്യത: എംഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി എംഎൽടി. ഫീസ് മാസം 8000 രൂപ. rcctvm.gov.in
കെഎഎസ് പരീക്ഷാ പരിശീലനം
കെഎഎസ് പരീക്ഷാ പരിശീലനം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ, കോഴിക്കോട് കേന്ദ്രങ്ങളിൽ 20 മുതൽ   ആരംഭിക്കും. kscsa.org
ഡവലപ്മെന്റ് ന്യൂറോളജി പിജി ഡിപ്ലോമ
കേരള സർവകലാശാല തുടർവിദ്യാഭ്യാസ കേന്ദ്രം ചൈൽഡ് ഡവലപ്മെന്റ് സെന്ററുമായി സഹകരിച്ചു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡവലപ്മെന്റ് ന്യൂറോളജിയിലേക്ക് 20 വരെ അപേക്ഷിക്കാം. ഫോൺ: 0471 2302523

മാർച്ച് 21
ഭോപാൽ ഐസറിൽ സമ്മർ ഇന്റേൺഷിപ്
ഭോപാൽ ഐസറിൽ സമ്മർ ഇന്റേൺഷിപ്പിന് 21 വരെ അപേക്ഷിക്കാം. ബേസിക് സയൻസ്, എൻജിനീയറിങ്, ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർഥികൾക്കു പങ്കെടുക്കാം. ബിഎസ്‌സി, ബിടെക്, ബിഎസ്, ബിഎസ്–എംഎസ്, ബിഇ 2/3/4 വർഷം, എംഎസ്‌സി/ എംടെക് ഒന്നാം വർഷം പഠിക്കുന്നവരോ പൂർത്തിയാക്കിയവരോ ആയിരിക്കണം. സ്റ്റൈപൻഡ് ഇല്ല. iiserb.ac.in.
കേന്ദ്രീയ വിദ്യാലയ പ്രവേശനം
കേന്ദ്രീയ വിദ്യാലയങ്ങളിൽ ബാൽവാടിക (ഒന്ന്, മൂന്ന്) ക്ലാസുകളിലേക്കും ഒന്നാം ക്ലാസ് പ്രവേശനത്തിനുമുള്ള അപേക്ഷ 21നു രാത്രി 10 വരെ നൽകാം. kvsonlineadmission.kvs.gov.in

മാർച്ച് 22
സ്റ്റെം സെൽ സയൻസ് സമ്മർ റിസർച്
ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെം സെൽ സയൻസ് & റീജനറേറ്റീവ് മെഡിസിനിൽ 10 ആഴ്ചത്തെ സമ്മർ റിസർച് ഫെലോഷിപ്പിന് 22 വരെ അപേക്ഷിക്കാം. എംഎസ്‌സി, ബിടെക്, എംടെക്, ഇന്റഗ്രേറ്റഡ് ബാച്‌ലേഴ്സ്/ മാസ്റ്റേഴ്സ് അവസാന വർഷക്കാർക്കു പങ്കെടുക്കാം.  സ്റ്റൈപൻഡ് ആകെ 25,000 രൂപ. surf.instem.res.in
ബിറ്റ്‌സ് ഗോവയിൽ സമ്മർ റിസർച്
ബിറ്റ്‌സ് പിലാനിയുടെ ഗോവ ക്യാംപസിൽ 2 മാസത്തെ സമ്മർ റിസർച് പ്രോഗ്രാമിന് 22 വരെ അപേക്ഷിക്കാം. ഇവിടത്തെ പ്രോഗ്രാമുകളുമായി ബന്ധമുള്ള ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന യുജി/പിജി വിദ്യാർഥികൾക്കു പങ്കെടുക്കാം. സ്റ്റൈപൻഡ് ഇല്ല. bits-pilani.ac.in/goa/bgsrp
കോഡിങ് സ്കിൽസ് സർട്ടിഫിക്കറ്റ്
അസാപ്പിന്റെ ‍കോഡിങ് സ്കിൽസ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് 22 വരെ റജിസ്റ്റർ ചെയ്യാം. യോഗ്യത പ്ലസ്ടു. ഫീസ് 5650 രൂപ. asapkerala.gov.in/course/coding-skills/
ഇംഗ്ലിഷ് സർട്ടിഫിക്കറ്റ് കോഴ്സ്
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര ക്യാംപസിൽ ഏപ്രിൽ 5 മുതൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് 22 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. ഫീസ് 3000 രൂപ. ഫോൺ: 0497 2715183. kannuruniv.ac.in
സിയുഇടി–യുജി
കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ സിയുഇടി–യുജിക്ക് 22 വരെ റജിസ്റ്റർ ചെയ്യാം. 24 മുതൽ 26 വരെ തിരുത്തലുകൾ വരുത്താം. cuet.nta.nic.in.

മാർച്ച് 23
നാഷനൽ ലോ സ്കൂളിൽ ഡിഗ്രി, പിജി
ബെംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യയിൽ ബിഎ (ഓണേഴ്സ്), 3 വർഷ എൽഎൽബി (ഓണേഴ്സ്), 2 വർഷ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമുകൾക്കായുള്ള പ്രവേശനപരീക്ഷയ്ക്ക് 23 വരെ റജിസ്റ്റർ ചെയ്യാം. nlsatadmissions.nls.ac.in
ഐഐഎസ്‌സിയിൽ പിജി, റിസർച്
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ എംടെക്, എംഡിസ്, എം മാനേജ്മെന്റ്, മാസ്റ്റേഴ്സ് ഇൻ എൻജിനീയറിങ് (സെമികണ്ടക്ടർ ടെക്നോളജി), എംഎസ്‌സി ലൈഫ് സയൻസസ് / കെമിക്കൽ സയൻസസ്, പിഎച്ച്ഡി / എംടെക് ബൈ റിസർച് പ്രോഗ്രാമുകൾക്ക് 23 വരെ അപേക്ഷിക്കാം. iisc.ac.in/admissions
ഐഎസ്ആർഒ യുവിക
ബഹിരാകാശ ശാസ്ത്ര സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താൻ ഐഎസ്ആർഒ നടപ്പാക്കുന്ന യുവിക പദ്ധതിയിലേക്ക് 9–ാം ക്ലാസ് വിദ്യാർഥികൾക്ക് 23 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. jigyasa.iirs.gov.in/yuvika
കുസാറ്റ് എൻട്രൻസ്
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ യുജി, പിജിപ്രവേശന പരീക്ഷാ റജിസ്ട്രേഷനുള്ള അവസാന തീയതി 23 വരെ നീട്ടി admissions.cusat.ac.in

മാർച്ച് 24
എൻഐആർടി
റബർ ബോർഡിന്റെ  കോട്ടയത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് നടത്തുന്ന മോളിക്യുലർ ബയോളജി ആൻഡ് ബയോടെക്നോളജി ടെക്‌നിക്സ് സർട്ടിഫിക്കറ്റ് കോഴ്സിന് 24 വരെ അപേക്ഷിക്കാം. യോഗ്യത : ജീവശാസ്ത്ര വിഷയത്തിൽ ബിരുദം. ഫോൺ: 9495928077, 0481 2351313.

English Summary:

Limited Spots Available: Top Indian Institutes & Universities - Application Deadlines March 20-24

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com