ആഗോളതാപനത്തിൽ നാട് ഇല്ലാതാകുമോ? ഇന്ത്യയിലെ 91% ആളുകള്ക്കും ആശങ്ക
Mail This Article
ആഗോളതാപനത്തെപ്പറ്റി ഇന്ത്യയിലെ 91% ആളുകളും ആശങ്കപ്പെടുന്നതായി സർവേ ഫലം. കാലാവസ്ഥാ മാറ്റം ഇന്ത്യൻ മനസ്സുകളിൽ എന്ന പേരിൽ യുഎസിലെ യേൽ സർവകലാശാലയും സി വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ പങ്കെടുത്ത 86 % ആളുകളും കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കാനുള്ള രാജ്യത്തിന്റെ പ്രയത്നങ്ങൾക്കു പിന്തുണ പ്രകടിപ്പിച്ചു. കനത്ത ഉഷ്ണതരംഗവും പേമാരിയും പ്രളയവും മൂലം 78 % ആളുകളും കാലാവസ്ഥാ മാറ്റം സംഭവിച്ചുതുടങ്ങിയതായി വിശ്വസിക്കുന്നു.
സർവേയിൽ പങ്കെടുത്ത 10% പേർ മാത്രമാണ് കാലാവസ്ഥാമാറ്റത്തെപ്പറ്റി നല്ല ധാരണയുണ്ടെന്ന് പറഞ്ഞത്. 54 % ആളുകൾക്ക് ഏകദേശ ധാരണയോ ചെറിയ ധാരണയോ ഉണ്ട്. മനുഷ്യന്റെ പ്രവർത്തിമൂലമാണ് ആഗോള താപനം ഉണ്ടാകുന്നതെന്ന് 52 % പേരും 38 % പേർ പ്രകൃതിദത്ത കാരണമാണ് ഇതിനു പിന്നിലെന്നും കരുതുന്നു. 2,178 ഇന്ത്യാക്കാർക്കിടയിലായിരുന്നു സർവേ.
ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ, ലൈഫ് സ്റ്റൈൽ ഫോർ ദ് എൻവയൺമെന്റ് (LiFE) എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതിയും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പ്രകൃതിയെ സംരക്ഷിച്ചും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് ആകർഷിച്ചും പരിസ്ഥിതി സ്നേഹത്തെ പൊതു സമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയും ഈ ജീവിതശൈലിയിലേക്കു ചുവടുമാറ്റാനായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
91 %– ആഗോള താപനത്തെപ്പറ്റി ആശങ്കപ്പെടുന്നു.
86 % കാർബൺ പുറന്തള്ളൽ 2070– ഓ കുറയ്ക്കാനുള്ള സർക്കാർ ശ്രമത്തെ പിന്തുണയ്ക്കുന്നു.
71 % ആഗോള താപനം അതാതു പ്രദേശത്തെ കാലാവസ്ഥയെ ബാധിക്കുന്നു എന്നു വിശ്വസിക്കുന്നു.
76 % ഇന്ത്യൻ മൺസൂണിലെ കാലാവസ്ഥാ മാറ്റം ബാധിക്കുമെന്നു വിശ്വസിക്കുന്നു.
78 % പേർ കാലാവസ്ഥാ മാറ്റം തുടങ്ങിയതായി വിശ്വസിക്കുന്നു.
59 % പേർ ആഗോള താപനത്തെപ്പറ്റി ഏറെ ആശങ്കപ്പെടുന്നു
54 % ആളുകൾ കാലാവസാഥാമാറ്റത്തെപ്പറ്റി ഏകദേശ ധാരണയുണ്ട്.
52% കാലാവസ്ഥാമാറ്റത്തിനു പിന്നിൽ മനുഷ്യപ്രവർത്തി എന്നു വിശ്വസിക്കുന്നു.
33 % പേർ ആഗോള താപനം എന്ന വാക്ക് പത്ര–മാധ്യമങ്ങളിലൂടെ ആഴ്ചയിൽ ഒരിക്കലെങ്കിലും കേൾക്കുന്നു.
38 % കാലാവസ്ഥാമാറ്റത്തിനു പിന്നിൽ പ്രകൃതിദത്ത കാരണമെന്ന് കരുതുന്നു.
79 % ആളുകളും പരിസ്ഥിതിയെ സംരക്ഷിക്കാൻ ജീവിത ശൈലി മാറ്റാൻ തയാർ
25 % ആളുകൾ കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ജീവിത ശൈലി മാറ്റിക്കഴിഞ്ഞു.
10% കാലാവസ്ഥാ മാറ്റത്തെപ്പറ്റി നല്ല ധാരണയുണ്ട് എന്ന് സമ്മതിച്ചവർ.
69 % ആളുകൾ കൽക്കരി ഖനനം കുറയ്ക്കുകയാണ് രക്ഷാമാർഗമെന്ന് കരുതുന്നു.
89 % ആളുകൾ പുതിയ കർക്കരി താപനിലയങ്ങൾ വേണ്ടെന്നു കരുതുന്നു.
61% ആളുകൾ ഇന്ത്യ കാർബൺ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് വാദിക്കുന്നു
14 % ആളുകൾ ഇന്ത്യ പെട്രോൾ ഉപയോഗം വർധിപ്പിക്കണമെന്ന് വാദിക്കുന്നു.
74 % ആളുകൾ ആഗോള താപനം കുറച്ചാൽ തൊഴിലും സമ്പദ് ഘടനയും മെച്ചപ്പെടുമെന്നു വിശ്വസിക്കുന്നു.
75 % ആളുകൾ ഊർജക്ഷമത കൂടിയ ഉപകരണങ്ങളും വൈദ്യുത വാഹനങ്ങളും വാങ്ങാൻ തയാർ
കടുത്ത ഉഷ്ണതരംഗവും രൂക്ഷമായ പ്രളയവും അതിശക്തമായ ചുഴലിക്കാറ്റുകളും വന്ന് ഇന്ത്യ ഇപ്പോൾ തന്നെ കാലാവസ്ഥാ മാറ്റത്തിന്റെ കുടക്കീഴിലായിക്കഴിഞ്ഞു. ഇന്ത്യക്കാർ കാര്യങ്ങൾ കൂടുതലായി മനസ്സിലാക്കുകയും അതെക്കുറിച്ച് മുമ്പെന്നത്തേക്കാളും ആശങ്കപ്പെടുകയും ചെയ്യുന്നു.
- ഡോ. ആന്റണി ലെയ്സെറോവിറ്റിസ്, യേൽ സർവകലാശാല
ശുദ്ധ ഊർജസ്രോതസ്സുകളിലേക്കു വഴിമാറാനുള്ള തീരുമാനത്തെ ഇന്ത്യക്കാർ പിന്തുണയ്ക്കുന്നു. ആരോഗ്യത്തിനും ഇതാണ് നല്ലത്. 2070 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ അവർ തയാറാണ്.
- ഡോ. ജഗദീഷ് താക്കർ, ക്യൂൻസ്‌ലൻഡ് സർവകലാശാല