കടലായി മാറി നദി; ആശുപത്രിയുടെ മേൽക്കൂരയിൽ കുടുങ്ങി രോഗികൾ: സർവനാശം വിതച്ച് ‘ഹെലൻ’ ചുഴലിക്കാറ്റ്
Mail This Article
തെക്കുകിഴക്കൻ യുഎസിൽ കനത്തനാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റ്. കാറ്റഗറി 4 ചുഴലിക്കാറ്റിൽ ഉൾപ്പെട്ട ഹെലൻ ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, ടെന്നസി എന്നിവിടങ്ങളിൽ ഏകദേശം 1287 കിലോമീറ്റർ ദൂരത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. ഏകദേശം 56 പേർ മരിച്ചതായാണ് വിവരം.
ടെന്നസിയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള നോലിചുക്കി നദി ഇപ്പോൾ കടൽപോലെ ഒഴുകുകയാണ്. തീരത്തുണ്ടായിരുന്ന യൂണികോയ് കൗണ്ടി ആശുപത്രി വെള്ളംകയറിയ നിലയിലാണ്. രോഗികളും ജീവനക്കാരും ഉൾപ്പെടെ 50ലധികം കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം പ്രാപിച്ചു. ഇവരെ രക്ഷിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അപകടസാധ്യത മുന്നിൽകണ്ട് ആശുപത്രിയിലെ രോഗികളെ ആംബുലൻസുകളിൽ മാറ്റിത്തുടങ്ങിയിരുന്നു. എന്നാൽ അതിവേഗത്തിൽ വെള്ളം ആശുപത്രികെട്ടിടത്തെ വളഞ്ഞു. ഇതോടെ ബാക്കിയുള്ളവരെ മറുകരയിലെത്തിക്കാൻ ആംബുലൻസ് വഴി സാധിച്ചില്ല. ഏറെ നേരം കഴിഞ്ഞാണ് ഇവരെ രക്ഷിച്ചത്.