ADVERTISEMENT

ഇരപിടിക്കുന്ന തിരക്കിനിടയിൽ മത്സ്യത്തിന് പറ്റിയ അമളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചെടിയുടെ കൊമ്പിൽ തൂങ്ങിക്കിടന്ന പാമ്പിനെ പിടിക്കാൻ മത്സ്യം വെള്ളത്തിൽ നിന്നും ഉയർന്നുപൊങ്ങുകയായിരുന്നു. പാമ്പിന്റെ തല വായയ്ക്കുള്ളിൽ ആക്കിയശേഷമാണ് മത്സ്യത്തിന് അബന്ധം പറ്റിയെന്ന് മനസ്സിലായത്. പിന്നീട് തൂങ്ങിയാടി നിൽക്കുകയല്ലാതെ വെള്ളത്തിലേക്ക് തിരിച്ചുവരാനും മത്സ്യത്തിന് കഴിഞ്ഞില്ല.

പെട്ടെന്ന് മറ്റൊരു മത്സ്യം വെള്ളത്തിൽ നിന്ന് ഉയർന്നുപൊങ്ങുകയും തൂങ്ങിക്കിടക്കുന്ന മത്സ്യത്തിന്റെ വാൽ കടിച്ചുവലിക്കുകയും ചെയ്തു. നിമിഷനേരം കൊണ്ട് സഹായത്തിനെത്തിയ സുഹൃത്ത് വെള്ളത്തിൽ പോവുകയും പിന്നാലെ പാമ്പിന്റെ തലയിലെ പിടിത്തംവിട്ട് മത്സ്യവും വെള്ളത്തിലേക്ക് വീണു. തല തിരിച്ചുകിട്ടിയ പാമ്പ് മരക്കൊമ്പിലേക്ക് തിരിച്ചുനീങ്ങുന്നതും കാണാം. എക്സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ച വിഡിയോ 1.6 കോടി ആളുകളാണ് കണ്ടത്.

English Summary:

Jumping Fish vs. Tree Snake: You Won't Believe This Rescue Mission!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com