ADVERTISEMENT

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കുറച്ചു മണിക്കൂറുകൾ മാത്രം (വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ) ചുഴലിക്കാറ്റ് വേഗത കൈവരിച്ചു വീണ്ടും അതി തീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ. ശനിയാഴ്ച രാവിലെയോടെ (നവംബർ 30) ഇത് പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യത. മണിക്കൂറിൽ പരമാവധി 70 കി.മീ വരെ വേഗതയിലായിരിക്കും പ്രവേശനമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കരയിൽ പ്രവേശിച്ച ശേഷം ശക്തി കുറഞ്ഞ് തമിഴ് തമിഴ്‌നാട്/ കർണാടകയ്ക്ക് മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതായി ചില ഏജൻസികൾ സൂചന നൽകുന്നുണ്ട്. അതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴ കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

സൗദി അറേബ്യ നിർദേശിച്ച FENGAL (ഫെയിഞ്ചൽ ) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണിത്. 

കഴിഞ്ഞ രണ്ട് ദിവസമായി ചെന്നൈയിൽ കനത്ത മഴയാണ്. ആർഎംസി ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പട്ട്, വില്ലുപുരം, കടലൂർ ജില്ലകളിലും പുതുച്ചേരിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവള്ളൂർ, റാണിപേട്ട്, തിരുവണ്ണാമല, കള്ളക്കുറിച്ചി, അരിയലൂർ. പുതുക്കോട്ട, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ, കാരയ്ക്കൽ, പെരമ്പലൂർ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

രാമനാഥപുരത്ത് വീടുകളിലടക്കം വെള്ളം കയറി. തിരുവാരൂർ, മയിലാടുതുറ, തഞ്ചാവൂർ തുടങ്ങിയ ജില്ലകളിൽ 2,000 ഏക്കറിലെ നെൽക്കൃഷി നശിച്ചു.

കനത്ത മഴയെത്തുടർന്ന് ശ്രീലങ്കയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ജീവൻ നഷ്ടമായി. 2.3 ലക്ഷം ആളുകളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്.

English Summary:

Cyclone FENGAL to Hit Tamil Nadu Coast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com