ADVERTISEMENT

ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച കനത്തതോടെ മണാലി–ലേ ഹൈവേയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി, സോളാംഗിനും അടൽ തുരങ്കത്തിനുമിടയിൽ 18 മണിക്കൂറോളം കുടുങ്ങിക്കിടന്നത് 1500ലധികം വാഹനങ്ങളാണ്. രക്ഷാപ്രവർത്തകരെത്തി എല്ലാ വിനോദസഞ്ചാരികളെയും തുരങ്കത്തിൽ നിന്നും ഒഴിപ്പിക്കുകയായിരുന്നു. പ്രദേശത്തെ റോഡുകളെല്ലാം മഞ്ഞുമൂടിയ അവസ്ഥയിലാണ്.

വാഹനത്തിൽ കുടുങ്ങിക്കിടന്നവർ പുറത്തിറങ്ങി നൃത്തം ചെയ്യുന്നതും മറ്റുമായ നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുടുങ്ങി കിടന്ന വാഹനങ്ങളെ രാത്രിയോടെ ലാഹൗൾ ഭാഗത്തുനിന്ന് മണാലിയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. മഞ്ഞുവീഴ്ച കാരണം മൂന്ന് ദേശീയ പാതകൾ ഉൾപ്പെടെ 174 റോഡുകൾ അടച്ചിട്ട നിലയിലാണ്. ഡിസംബർ 8നായിരുന്നു ഹിമാചലിൽ ഈ വര്‍ഷത്തെ ആദ്യ മഞ്ഞുവീഴ്ച ഉണ്ടായിരുന്നത്. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുകയായിരുന്നു.

English Summary:

Himachal Pradesh Snowstorm: 1500+ Vehicles Stranded Near Atal Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com