ADVERTISEMENT

രാജു തേൻകരടിയാണ്. ഏറെ പ്രിയമുള്ളവർ ഈ 23 വയസ്സുകാരനെ അദിത് എന്നു വിളിക്കും. ഈ ക്രിസ്മസ് കാലത്ത് അവനായി ഒരു കേക്ക് ഒരുങ്ങി, സ്വാതന്ത്ര്യത്തിന്റെ 15–ാം വാർഷികം അവിസ്മരണീയമാക്കാൻ. വന്യജീവികളെ പ്രദർശിപ്പിച്ച് ഉപജീവനം നടത്തുന്നവരുടെ കെണിയിൽപെട്ടതോടെയാണ് ചരടും തുടലും ഈ ആൺകരടിയെ വരിഞ്ഞുമുറുക്കിയത്. പഴുപ്പിച്ച കമ്പി കുത്തിക്കയറ്റി കാലിൽ തുളയിട്ട് അതിലൂടെ കയർ കോർത്തിടും. ഇതു ചലിപ്പിച്ചാൽ വേദനകൊണ്ട് കരടി ചാടും. ഈ ക്രൂരതയെ കരടിനൃത്തമായി അവതരിപ്പിച്ചാണ് കുറെ ആളുകൾ ഉപജീവനത്തിനു പണം കണ്ടെത്തിയിരുന്നത്.  

കർണാടകയിലെ ഹുബ്ബള്ളിയിൽനിന്നു 2009ലാണ് വൈൽഡ്‌ലൈഫ് എസ്ഒഎസ് സംഘടന രക്ഷപ്പെടുത്തിയതോടെ വേദനയില്ലാത്ത ജീവിതമാണു രാജുവിന്. സ്വാതന്ത്ര്യത്തിന്റെ മധുരമാഘോഷിക്കാൻ അവനു വേണ്ടിയൊരുക്കിയത് പഞ്ഞപ്പുൽ കേക്ക്. കപ്പലണ്ടിത്തരിയും തേങ്ങാപ്പീരയും നെയ്യുംചേർത്ത മിശ്രിതംകൊണ്ട് കേക്ക് അലങ്കരിച്ചു. മരപ്പലകയിലും തടിക്കഷണത്തിലും തേൻ പുരട്ടി നൽകി. 

കരടിനൃത്തം ഉപജീവനമായി കണ്ട സമൂഹത്തിനും പുനരധിവാസം ഒരുക്കിയ ശേഷമാണു സംഘടന ബെംഗളൂരു ബെന്നാർഘട്ടയിലെ കരടി സംരക്ഷണ കേന്ദ്രത്തിൽ അവനെ പ്രവേശിപ്പിച്ചത്. നൃത്തം ഉൾപ്പെടെ വന്യജീവികളുടെ പരസ്യ പ്രദർശനം നിർത്തലാക്കുന്നതിന് ഈ സംഭവം നിർണായകമായി. 

English Summary:

Raju's 15th Anniversary: A Sloth Bear's Journey From Cruelty to Freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com