ADVERTISEMENT

മഴ മാറിനിൽക്കുന്നതോടെ സംസ്ഥാനത്തു പകൽ താപനില കൂടുന്നു. ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് കണ്ണൂർ എയർപോർട്ടിൽ ആണ്. ഡിസംബർ 31 ന് രേഖപ്പെടുത്തിയ 37.4°c  ഡിസംബറിലെ സർവകാല റെക്കോർഡ് ആണ്. ജനുവരി ഒന്നിന് 36.9°c ആയിരുന്നു.

പൊതുവെ വടക്കൻ കേരളത്തിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഉയർന്ന ചൂട് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. 

മൂന്നാർ ടൗൺ. ചിത്രം: റിജോ ജോസഫ് / മനോരമ
മൂന്നാർ ടൗൺ. ചിത്രം: റിജോ ജോസഫ് / മനോരമ

അതേസമയം, രാത്രിയിലും അതിരാവിലെയും തണുപ്പും ചെറുതായി കൂടി വരുന്നുണ്ട്. കൂടിയ കുറഞ്ഞ താപനില വ്യത്യാസം മലയോര മേഖലയിൽ പല സ്ഥലങ്ങളിലും 15-20 °c ഇടയിലാണ്. വരും ദിവസങ്ങളിലും താപനില സമാനസ്ഥിതിയിൽ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, മൂന്നാറിൽ വീണ്ടും താപനില 10°c താഴെയായി ( 7.8°c). കുണ്ടല ഡാം (4.7). മലയോര മേഖലയിൽ 20°c താഴെയാണ്. ശബരിമലയിലും കുറഞ്ഞ താപനില രേഖപ്പെടുത്തി. നിലയ്ക്കൽ–16°c, സന്നിധാനം–19°c, പമ്പ–20°c എന്നിങ്ങനെയാണ് കണക്ക്.

English Summary:

Kerala Sizzles: Kannur Records Highest Temperature in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com