ADVERTISEMENT

തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പൂച്ചയുടെ അശ്രദ്ധ കാരണമുണ്ടായ തീപിടിത്തത്തിൽ വീട് കത്തിനശിച്ചു.  ദൻഡാൻ എന്ന വ്യക്തിയുടെ ജിങ്കൗഡിയോ എന്ന പൂച്ചയാണ് പ്രതിസ്ഥാനത്ത്. പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓണായതാണ് തീപിടിത്തത്തിനു കാരണം.

ദൻഡാൻ ജിങ്കൗഡിയോയെ വീട്ടിലാക്കി പുറത്തുപോയ സമയത്താണ് അപകടം. ഫ്ലാറ്റിന് തീപിടിച്ചെന്ന്  അവിടത്തെ ജീവനക്കാരൻ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ദൻഡാൻ സ്ഥലത്തെത്തിയത്. അപ്പോഴേക്കും അടുക്കള ഉൾപ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചിരുന്നു. ഇൻഡക്ഷൻ കുക്കർ കൂടുതൽ സമയം ഓണായി കിടന്നതാണ് അപകടത്തിനു കാരണമായത്. സിസിടിവി പരിശോധിച്ചപ്പോൾ പൂച്ചയുടെ കാൽതട്ടി ഇൻഡക്ഷൻ കുക്കർ ഓൺ ആവുന്നത് കണ്ടെത്തി. അടുക്കളയിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ടച്ച് പാനലിൽ കാൽ തട്ടുകയായിരുന്നു. അപകടത്തിൽ സാരമായ പരുക്കുകളോടെ ജിങ്കൗഡിയോ രക്ഷപ്പെട്ടു.

തീപിടിത്തത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ദൻഡാന് ഉണ്ടായിരിക്കുന്നത്. എങ്കിലും അദ്ദേഹത്തിന് പരിഭവമൊന്നുമില്ല. അദ്ദേഹം തന്നെയാണ് വിഷയം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. തങ്ങളുടെ അരുമകൾ ചെയ്ത കുസൃതികളെക്കുറിച്ച് പലരും കുറിപ്പിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.

English Summary:

Feline Mishap in Sichuan: Cat's Playful Paw Ignites House Fire Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com