ADVERTISEMENT

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപ് എന്നറിയപ്പെടുന്ന ട്രിസ്റ്റൻ ഡ കുനായുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ലാൻഡ്‌സാറ്റ് 9 എന്ന ഉപഗ്രഹമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. 2021ൽ യുഎസിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് വിക്ഷേപിച്ചതാണ് ഈ ഉപഗ്രഹം. ദ്വീപിന്റെ ആകാശദൃശ്യങ്ങളാണ് ചിത്രത്തിലുള്ളത്. ട്രിസ്റ്റൻ ഡ കുനയ്‌ക്കൊപ്പം മനുഷ്യവാസമില്ലാത്ത ഗൗ ഐലൻഡ്, നൈറ്റിൻഗേൽ ഐലൻഡ് എന്നീ ദ്വീപുകളുടെ ആകാശദൃശ്യങ്ങളും ചിത്രത്തിൽ കാണാം.

വൃത്താകൃതിയിലുള്ള ദ്വീപിൽ ഒരു കൊടുമുടി സ്ഥിതി ചെയ്യുന്നതും കാണാം.തെക്കേ അമേരിക്കയുടെയും ആഫ്രിക്കയുടെയും തെക്കേ മുനമ്പുകൾക്കിടയിൽ ഏകദേശം മധ്യഭാഗത്തായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഒരു ദ്വീപസമൂഹത്തിന്റെ ഭാഗമാണ് ട്രിസ്റ്റൻ. മനുഷ്യരെക്കാൾ കൂടുതൽ കടൽപ്പക്ഷികൾ ചേക്കേറുന്നയിടമെന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ നാസയുടെ വിശേഷണം.

കട്ടിപച്ചനിറത്തിൽ കടൽസസ്യങ്ങൾ ഈ ദ്വീപിനു ചുറ്റും വളരുന്നുണ്ട്. ഈ ദ്വീപിൽ എയർപോർട്ടോ എയർഫീൽഡോ ഇല്ല. അതിനാൽ തന്നെ ഇങ്ങോട്ടേക്ക് എത്താനായി ദക്ഷിണാഫ്രിക്കയിൽ നിന്നു കപ്പൽ മാർഗം യാത്ര ചെയ്യേണ്ടിവരും. ഏഴു ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഈ യാത്ര. പോർച്ചുഗീസ് നാവികനായ ട്രിസ്‌റ്റോ ഡ കുനായാണ് ഈ ദ്വീപുകൾ ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയത്.1506ൽ ആയിരുന്നു ഇത്. ഇന്ന് ബ്രിട്ടന്റെ അധീനതയിലാണ് ഈ ദ്വീപ്. 243 പേർ ഇവിടെ താമസിക്കുന്നുണ്ടെന്ന് 2021ലെ സെൻസസിൽ പറയുന്നു.

English Summary:

NASA's Stunning Satellite Captures: Explore the World’s Most Remote Inhabited Island, Tristan da Cunha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com