ADVERTISEMENT

മനുഷ്യർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചോളം. തിയറ്ററുകളിലും മറ്റും പോകുമ്പോൾ കൊറിക്കാൻ വാങ്ങുന്ന പോപ്കോണും വിനോദകേന്ദ്രങ്ങൾക്കു മുന്നിലെ പുഴുങ്ങിയ ചോളവുമെല്ലാം എങ്ങനെയാണെന്ന് നമുക്ക് അറിയാം. എന്നാല്‍ അനേകം നിറങ്ങളിലുള്ള മുത്തുകൾ അടുക്കിവച്ചതുപോലെയുള്ള ചോളത്തെക്കുറിച്ച് അറിയാമോ?

വ്യാജസൃഷ്ടിയൊന്നുമല്ല. ഒറിജിനലാണ്! ഗ്ലാസ് ജെം കോൺ എന്നാണ് ഈ ചോളം അറിയപ്പെടുന്നത്. 1980ൽ കാൾ ബാൺസ് എന്ന തദ്ദേശീയ അമേരിക്കക്കാരനാണ് ഈ ചോളം വികസിപ്പിച്ചെടുത്തത്. യുഎസിലെ ഒക്ലഹോമയിൽ താമസിക്കുന്ന ഇദ്ദേഹം അമേരിക്കയിലെ ചെറോക്കി ഗോത്രപാരമ്പര്യം പേറുന്നയാളാണ്. ഒരു പതിറ്റാണ്ടായി ഈ ചോളം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്.

പൗണി മിനിയേച്ചർ പോപ്‌കോൺ, ഒസാജ് റെഡ്ഫ്‌ലോർ, ഒസാജ് ഗ്രേഹോഴ്‌സ് എന്നീ ചോളവിഭാഗങ്ങളെ പലരീതിയിൽ ബ്രീഡ് ചെയ്‌തെടുത്താണ് ഗ്ലാസ് കെം ചോളം കാൾ വികസിപ്പിച്ചത്. 1980 മുതൽ ഇതു തന്റെ കൃഷിയിടത്തിൽ കാൾ വളർത്തുന്നുണ്ടെങ്കിലും 1995ൽ മാത്രമാണ് ഇതു വളരെ ശ്രദ്ധേയമായത്. 2008ൽ ഇന്ത്യയിലേക്കും ഈ അപൂർവ ചോളം കൊണ്ടുവന്നിരുന്നു.

(Photo: X/@kathrynwise6869)
·
(Photo: X/@kathrynwise6869) ·

മഴവിൽ നിറത്തിലുള്ളതാണെങ്കിലും സാധാരണ ചോളത്തിന്റെ രുചി തന്നെയാണ്. പോപ്പ്‌കോണുകളോ കോൺമീലോ തുടങ്ങി ചോളം ഉപയോഗിച്ച് ഉണ്ടാക്കുന്ന എന്തും ഇതുപയോഗിച്ചും നിർമിക്കാം. അലങ്കാരച്ചെടിയായും ഈ കോൺ ഉപയോഗിക്കാറുണ്ട്.

(Photo: X/ @Rainmaker1973, @jdfrei)
(Photo: X/ @Rainmaker1973, @jdfrei)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com