ADVERTISEMENT

ലോകത്ത് അനവധി പ്രാണികളുണ്ട്. അക്കൂട്ടത്തിൽ വലിയ വിലയുള്ള ഒരു പ്രാണിയാണ് സ്റ്റാഗ് ബീറ്റിൽ എന്ന ചീവീട്. ഒരെണ്ണത്തിന് 75 ലക്ഷം രൂപവരെയൊക്കെയാണ് വില. ഈ ചീവീടുകൾ അൽപം ഉഷ്ണമുള്ള മേഖലകളിൽ താമസിക്കുന്നവയാണ്. വനങ്ങളിൽ നിന്നുള്ള സസ്യദ്രവങ്ങളും ദ്രവിച്ച മരത്തടികളുമൊക്കെയാണ് ഇവയുടെ പ്രിയ ആഹാരം. മൂന്നു മുതൽ ഏഴു കൊല്ലം വരെയൊക്കെ ഇവ ജീവിക്കും.

എന്തുകൊണ്ടാണ് സ്റ്റാഗ് ചീവീടുകൾക്ക് ഇത്ര വില. പല കാരണങ്ങളുണ്ട് ഇതിനു പിന്നിൽ. ഈ ചീവീടുകൾ വളരെ അപൂർവമാണെന്നുള്ളതാണ് ഒരു കാരണം. ഇവ വലിയ സമ്പത്തും സൗഭാഗ്യവും കൊണ്ടുവരുമെന്ന് ചിലർക്കിടയിലുള്ള വിശ്വാസമാണ് മറ്റൊരു കാരണം. ഈ കാരണങ്ങളാണ് ഇവയുടെ വില കൂട്ടുന്ന ഘടകങ്ങൾ. ഇവയുടെ കൊമ്പുപോലെ പുറത്തേക്കു വളർന്നിരിക്കുന്ന മാൻഡിബിൾ വായ്ഭാഗം ആൺകലമാനുകളുടെ കൊമ്പുകളെ അനുസ്മരിപ്പിക്കുന്നവയാണ്. ഇതു കാരണമാണ് സ്റ്റാഗ് ബീറ്റിൽ എന്ന പേര് ഇവയ്ക്കു കിട്ടിയത്.

സ്റ്റാഗ് ബീറ്റിൽ (Photo:X/@WildLondon)
സ്റ്റാഗ് ബീറ്റിൽ (Photo:X/@WildLondon)

തണുത്ത പരിതസ്ഥിതികളിൽ ഇവയ്ക്ക്ു ജീവിക്കാൻ പാടാണ്. കാടുകളാണ് പ്രിയ വാസസ്ഥലങ്ങളെങ്കിലും ചിലപ്പോഴൊക്കെ പാർക്കുകളിലും പൂന്തോട്ടങ്ങളിലുമൊക്കെ ഇവയെ അപൂർവമായി കാണാം. ഇവ ലാർവയായിരിക്കുന്ന കാലഘട്ടങ്ങളിലാണ് ഭക്ഷണത്തിലൂടെ വലിയ അളവിൽ ഊർജം സംഭരിക്കുന്നത്. ഈ ഊർജം പിന്നീട് ജീവിതകാലത്തുടനീളം ഉപയോഗിക്കും. ലാർവയായിരിക്കുന്ന കാലയളവിൽ ചീഞ്ഞ മരത്തടികളാണ് ഇവ ഭക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ സസ്യങ്ങൾക്കോ മരങ്ങൾക്കോ ഇവ ഭീഷണിയല്ല.

2 മുതൽ ആറ് ഗ്രാം വരെ ഭാരം വയ്ക്കുന്ന ഈ ജീവികളെ ചിലയിടങ്ങളിൽ തദ്ദേശീയ ചികിത്സാരീതികളിലും ഉപയോഗിക്കാറുണ്ട്. ഇവ താമസിക്കുന്ന ആവാസവ്യവസ്ഥയിലെ പരിസ്ഥിതി പ്രവർത്തനങ്ങളിലും ഇവ ശ്രദ്ധേയമായ ഒരു പങ്കുവഹിക്കുന്നുണ്ട്.

English Summary:

Unveiling the Stag Beetle: Why This Rare Insect Costs More Than a Luxury Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com