ADVERTISEMENT

ഏതു നായയ്ക്കും ഒരു ദിവസമുണ്ട്. ഇന്ന്, ഓഗസ്റ്റ് 26 ആണ് ആ ദിനം – ലോക നായ ദിനം. നായകളുടെ അഡോപ്ഷൻ അഥവാ ദത്തെടുക്കല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് ലോക നായദിനം ആഘോഷിച്ചു തുടങ്ങിയത്. മൃഗസംരക്ഷകനും അഭിഭാഷകനുമായ കോളൺ പെയ്ജിയുടേതാണ് ഈ ആശയം. നമ്മെ സന്തോഷിപ്പിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുമ്പോൾ ചില മനുഷ്യരുടെയെങ്കിലും പീഡനങ്ങൾ‌ക്കും അവഗണനയ്ക്കും പാത്രമാകുന്ന ഒട്ടേറെ നായ്ക്കളുണ്ട്. നായ്ക്കൾ നമ്മുടെ ജീവിതത്തിൽ നിറയ്ക്കുന്ന ആനന്ദവും സുരക്ഷിതത്വ ബോധവും ആഘോഷിക്കുന്നതിനൊപ്പം മറ്റു നായ്ക്കൾക്ക് തണലൊരുക്കുക എന്നതും ഈ ദിനത്തിന്റെ ലക്ഷ്യമാണ്.

തെരുവിൽ ജനിച്ച് അവിടെ വളരുന്ന നായ്ക്കൾ മുതൽ പ്രായത്തിന്റെയും രോഗബാധയുടെയും പേരിൽ ഉടമകളാൽ ഉപേക്ഷിക്കപ്പെട്ട എത്രയോ നായ്ക്കളുണ്ട് വഴിയരുകില്‍. ഇവയിൽ പലതും പട്ടിണി മൂലമോ വാഹനങ്ങൾക്കടിയിൽ പെട്ടോ മരിക്കുന്ന കാഴ്ച ദയനീയമാണ്. ഇത്തരം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, എല്ലാത്തരം നായ്ക്കളെയും ഒരു പോലെ കണ്ടു സംരക്ഷിക്കുക തുടങ്ങിയവയാണ് ലോക നായദിനാചരണത്തിന്റെ മറ്റു ലക്ഷ്യങ്ങൾ.

(Photo Contributor: Reddogs/ Shutterstock)
(Photo Contributor: Reddogs/ Shutterstock)

നായ മനുഷ്യന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. മനുഷ്യന്റെ സന്തോഷം, വിഷമം, മാനസിക പിരിമുറുക്കം തുടങ്ങി എല്ലാ വികാരങ്ങളും നായ്ക്കൾക്ക് മനസ്സിലാക്കാൻ സാധിക്കും. മനസ്സിലാക്കുക മാത്രമല്ല, സന്തോഷമാണെങ്കിൽ അവരതിൽ പങ്കുചേരുകയും സങ്കടമാണെങ്കില്‍ ഒരു നല്ല ചങ്ങാതിയെപ്പോലെ അതെല്ലാം തുടച്ചു നീക്കി നമ്മെ ഉഷാറാക്കുകയും ചെയ്യും. നായ്ക്കളെ വളർത്തുന്നവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ഊർജസ്വലരാണെന്ന് പഠനങ്ങൾ പറയുന്നു.

 വിലയേറിയ ഇനം നായ്ക്കളെ പെറ്റ് ഷോപ്പുകളിൽനിന്നും ബ്രീഡർമാരിൽനിന്നുമെല്ലാം വാങ്ങി ഓമനകളാക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണവും അൽപ്പം സ്നേഹവും കരുണയും ആഗ്രഹിക്കുന്ന ഒട്ടേറെ ജീവനുകൾ തെരുവിലും അഡോപ്ഷൻ സെന്ററുകളിലുമുണ്ട്. 

English Summary:

International Dog Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com