ADVERTISEMENT

മധ്യപ്രദേശിനും രാജസ്ഥാനും മുകളിൽ തീവ്രന്യൂനമർദമായി ( Depression ) ശക്തി പ്രാപിച്ചു. ചൊവ്വാഴ്ചയോടെ തെക്കൻ രാജസ്ഥാനും ഗുജറാത്തിനും മുകളിൽ വീണ്ടും അതിതീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു തുടർന്ന് സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, ബംഗ്ലാദേശിന് മുകളിലെ ചക്രവാതചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു. 

തെക്കൻ ഗുജറാത്ത്‌ മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ ഗുജറാത്ത്‌ മുതൽ കേരള തീരം വരെ  കാലവർഷക്കാറ്റ് സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ സാധാരണ മഴ ലഭിക്കാൻ സാധ്യതയുണ്ട്.  മധ്യ-വടക്കൻ കേരളത്തിൽ (പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിൽ) കൂടുതൽ മഴ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഗുജറാത്ത്‌, മഹാരാഷ്ട്ര, കർണാടക, മധ്യ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും നിർദേശമുണ്ട്.

English Summary:

Monsoon Returns to India's West Coast: Heavy Rains Predicted for Gujarat, Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com