ADVERTISEMENT

വംശനാശം സംഭവിച്ച ദിനോസറുകളെ വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങൾ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലൂടെ നാം കണ്ടതാണ്. അങ്ങനെയൊക്കെ യഥാർഥത്തിൽ നടക്കുമോ? ഫോസിൽ ഉപയോഗിച്ച് ഒരു ജീവിയെ സൃഷ്ടിക്കുക എന്നത് സിനിമയിൽ മാത്രമല്ലേ നടക്കൂയെന്ന് ചിന്തിച്ചവരാണ് ഏറെയും. എന്നാൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചുകൂടായെന്ന് പറയുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ആയിരക്കണക്കിന് വർഷം മുൻപ് ഭൂമിയിലുണ്ടായിരുന്ന വൂളി മാമോത്തിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇവർ.

2028ഓടെ മാമോത്തിന്റെ തിരിച്ചുവരവ് സാധ്യമാകുമെന്നാണ് ഈ പദ്ധതിയുമായി സഹകരിക്കുന്ന കോലോസൽ ബയോസയൻസസ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. മാമോത്തിനെ കൂടാതെ ഡോഡോ, ടാസ്മാനിയൻ കടുവ എന്നീ ജീവികളെയും പുനരുജ്ജീവിപ്പിക്കാൻ ശ്രമമുണ്ട്. വംശനാശം സംഭവിച്ച മൃഗങ്ങളുടെ കോർ ജീനുകളെ പുനരുജ്ജീവിപ്പിക്കാനുള്ള രീതി വികസിപ്പിച്ചെടുത്തതായി കമ്പനി അവകാശപ്പെടുന്നു.

(Photo:X/@Extinct_AnimaIs)
(Photo:X/@Extinct_AnimaIs)

ഡോഡോ പക്ഷിയെ അവസാനമായി കണ്ടത് 1600 കളിലാണ്. 1980കളുടെ തുടക്കത്തിലാണ് ടാസ്മാനിയൻ കടുവകൾക്ക് വംശനാശം സംഭവിച്ചത്. മാമോത്തുകളാകട്ടെ, 4000 വർഷത്തിനുമുൻപ് വംശനാശം സംഭവിച്ച ജീവിയാണ്. മാമോത്തുകളുടെ വരവ് ആഗോളതാപനം കുറയ്ക്കാൻ സഹായിക്കുമെന്നും പരിസ്ഥിതിക്ക് ഗുണംചെയ്യുമെന്നും കമ്പനി പറയുന്നു.

യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ, പേപാൽ സഹസ്ഥാപകനും വെഞ്ച്വർ കാപിറ്റലിസ്റ്റുമായ പീറ്റർ തീൽ, മോട്ടിവേഷനൽ സ്പീക്കർ ടോണി റോബിൻസും പദ്ധതിക്കായി ധനസഹായം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. 

English Summary:

Could Jurassic Park Become Reality? Scientists Aim to Resurrect Woolly Mammoths by 2028

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com