ADVERTISEMENT

ഇന്ത്യൻ സമുദ്രമേഖലയിലെ ഡോൾഫിനുകളുടെ കണക്കെടുക്കാനായി പുതിയ പദ്ധതി രൂപീകരിക്കുകയാണ് കേന്ദ്രസർക്കാർ. ഗംഗ, സിന്ധു, ബ്രഹ്മപുത്ര നദികളിൽ നദീജല ഡോൾഫിനുകളുടെ കണക്കെടുത്ത മിഷൻ ഡോൾഫിൻ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ പദ്ധതി. ഡോൾഫിനുകളെ അലട്ടുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഇതിനുള്ള പരിഹാരമാർഗങ്ങളും ഈ പരിശോധനയിലൂടെ അറിയാൻ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇന്ത്യൻ സമുദ്രമേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഡോൾഫിനുകളിലൊന്ന് ബോട്ടിൽനോസ് ഡോൾഫിനുകളാണ്. വളരെ പ്രത്യേകതയുള്ള ഈ ഡോൾഫിനുകളെക്കുറിച്ചും സർവേ വിവരങ്ങൾ തന്നേക്കും. ഡോൾഫിൻ കുടുംബത്തിലെ ഏറ്റവും പ്രശസ്തരായ അംഗങ്ങളാണ് ബോട്ടിൽനോസ് ഡോൾഫിനുകൾ. കോമൺ ബോട്ടിൽനോസ് ഡോൾഫിനുകൾ, ഇൻഡോ പസിഫിക് ബോട്ടിൽനോസ് ഡോൾഫിനുകൾ എന്നീ രണ്ടു വിഭാഗങ്ങൾ ഈ ജനുസ്സിലുണ്ട്. ആർട്ടിക്, അന്റാർട്ടിക് മേഖലകൾ ഒഴിച്ചുള്ള എല്ലാ ഉഷ്ണ സമുദ്രമേഖലകളിലും ഇവയുണ്ട്. മിമിക്ട്രി മുതൽ വസ്തുക്കളെ തരംതിരിച്ച് തിരിച്ചറിയുന്നതിനു വരെയുള്ള ശേഷികൾ ഈ ഡോൾഫിനുകൾക്കുള്ളതായി ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. 

ആഴക്കടലിലെ സ്പഞ്ചുകൾ പോലെയുള്ളവയെ തങ്ങൾക്ക് ഇരപിടിക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനും ഇവയ്ക്കറിയാം. ബുദ്ധികൂർമത മൂലം സൈനിക, പ്രതിരോധ ദൗത്യങ്ങളിലും ഇത്തരം ഡോൾഫിനുകളെ നിയോഗിച്ചതിന്റെ ചരിത്രമുണ്ട്. കടലിലെ മൈൻ ബോംബുകൾ കണ്ടെത്താനും ശത്രു ഡൈവർമാരെ തിരിച്ചറിയാനുമൊക്കെ ഇവ സൈന്യങ്ങൾക്ക് സഹായമേകിയിട്ടുണ്ട്.

ബോട്ടിൽനോസ് ഡോൾഫിനുകൾ കൂട്ടുകാരുമായി ആശയവിനിമയം നടത്തുന്നത് ചൂളമടിച്ചുകൊണ്ടാ‌ണ്. ഓരോ ഡോൾഫിന്റെയും ചൂളത്തിന് തനതായ ശബ്ദമാണ്. എന്നാൽ ഇതിനപ്പുറം മൂത്രം രുചിച്ചും ഇവ സുഹൃത്തുക്കളെ തിരിച്ചറിയുമെന്ന് ഇടക്കാലത്ത് പഠനമുണ്ടായിരുന്നു.

English Summary:

Dolphins Deployed to Save the Indian Ocean? New Mission Unveiled!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com