ADVERTISEMENT

പടിഞ്ഞാറൻ ആഫ്രിക്കയിലെ തീരപ്രദേശത്ത് കാണപ്പെടുന്ന ആഫ്രിക്കൻ കടൽപ്പശുക്കളെ സംരക്ഷിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ് മറൈൻ ബയോളജിസ്റ്റായ അരിസ്റ്റിഡ് തക്കൗകം കംല. സസ്യഭോജികളായ ഈ കടൽ സസ്തനികൾ മിതോഷ്ണ മേഖലയിലെ അറ്റ്ലാന്റിക് തീരം, അതിനോടനുബന്ധിച്ച ജലാശയങ്ങളായ ആമസോൺ നദി, നൈജർ നദി എന്നിവയുടെ നീർത്തടങ്ങൾ എന്നിവയിൽ ഇവ കാണപ്പെടുന്നു.  

ചുവന്ന പട്ടികയിൽ 

ആഫ്രിക്കൻ രാജ്യങ്ങളായ മറിത്തിയാന, അംഗോള എന്നീ രാജ്യങ്ങൾക്കിടയിലാണ് ആഫ്രിക്കൻ കടൽപ്പശുക്കളാണ് കാണപ്പെടുന്നത്. ഇവയെക്കുറിച്ച് അധികം പഠനം നടത്തിയിട്ടില്ല. ഇന്റർനാഷനൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സിന്റെ ചുവന്ന പട്ടികയിലിടം നേടിയിരിക്കുന്ന ജീവിയാണ് ആഫ്രിക്കൻ കടൽപ്പശു. മനുഷ്യർ ഇവയെ വേട്ടയാടുന്നതു മൂലം ഇവയുടെ ആവാസവ്യവസ്ഥ തന്നെ അപകടാവസ്ഥയിലാണ്. അതിനാൽ ഇതിന്റെ വേട്ടയാടൽ ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. 

ആഫ്രിക്കൻ ജലാശയങ്ങളിൽ സാൽവിനിയ മൊളസ്റ്റ എന്ന ജലസസ്യം അമിതായി കാണപ്പെടുന്നതിനാൽ ആഫ്രിക്കൻ കടൽപ്പശുവിനും മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാവുന്നു. ഇതിനെ മറികടക്കാൻ സൂക്ഷ്മ കീടങ്ങളെ ഉപയോഗിക്കാനുള്ള പദ്ധതിയിലാണ് ഗവേഷകർ.

English Summary:

Saving the African Manatee: A Conservation Battle in West Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com