ആദ്യം ഹാളിലേക്ക്, പിന്നെ കളിപ്പാട്ടത്തിനുള്ളിൽ: വിഷപാമ്പിൽ നിന്ന് കുഞ്ഞ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mail This Article
×
ഓസ്ട്രേലിയയിലെ മെൽബണിലെ ഒരു വീട്ടിൽ അർധരാത്രിയിൽ എത്തിയ പാമ്പ് ഒളിച്ചിരുന്നത് കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ. ഉഗ്ര വിഷമുള്ള ടൈഗർ സ്നേക് ആണ് വീട്ടിലെ ഹാളിലൂടെ എത്തി കുഞ്ഞിന്റെ ബൗൺസി ചെയറിനടിയിൽ കയറിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കത്തിലായതിനാൽ അപകടം ഒഴിവായി.
വീട്ടുകാർ വിവരമറിയിച്ചതോടെ പതിനഞ്ച് മിനിറ്റിനുള്ളിൽ സ്നേക് കാച്ചർ സ്ഥലത്തെത്തുകയും പാമ്പിനെ പിടിക്കുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ കോടതിമുറിയിൽ പാമ്പിനെ കണ്ടെത്തിയത് ഏറെ ചർച്ചയായിരുന്നു. രണ്ടടി നീളമുള്ള പാമ്പ് ഫയലുകളിൽ ഒളിച്ചിരിക്കുകയായിരുന്നു. പാമ്പിനെ പിടികൂടാനായി ഒരു മണിക്കൂർ കോടതി നടപടികൾ നിർത്തിവച്ചിരുന്നു.
English Summary:
Venomous Tiger Snake Found Hiding in Melbourne Baby's Toy!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.