ADVERTISEMENT

പ്രകൃതിയുടെ ഉള്ളറകളിൽ ഒളിച്ചിരിക്കുന്ന അപൂർവ സസ്യങ്ങൾ അനേകമുണ്ട്. ചില സസ്യങ്ങളുടെ പ്രത്യേകതകൾ നമ്മെ ആശ്ചര്യപ്പെടുത്താറുമുണ്ട്. ഇത്തരത്തിൽ 'വവ്വാലുകളുടെ മുഖത്തോട് സാമ്യമുള്ള അപൂർവ്വ പുഷ്പം' എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ബ്ലാക്ക് ബാറ്റ് ഫ്ലവർ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ ഈ പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.വാസ്തവമറിയാം.

 ∙ അന്വേഷണം

“കറുത്ത ബാറ്റ് ഫ്ലവർ (ടാക്ക ചാൻട്രിയേരി) കാടിനുള്ളിൽ തൂങ്ങിക്കിടക്കുന്ന ഭയാനകമായ വവ്വാലുകളുടെ മുഖങ്ങളോട് സാമ്യമുള്ള, കറുത്ത ബ്രാക്‌റ്റുകളും മീശ പോലുള്ള നാരുകളുമുള്ള ഒരു നിഗൂഢ സസ്യം!എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്.

മറ്റൊരു പോസ്റ്റ് കാണാം

ആദ്യം തന്നെ ബ്ലാക്ക് ബാറ്റ് ഫ്ലവറിനെക്കുറിച്ചാണ് ഞങ്ങൾ അന്വേഷിച്ചത്. ഈ പൂവിനെ സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ ഞങ്ങൾക്കു ലഭിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള അപൂർവവും വിചിത്രവുമായ സസ്യമാണ് ബ്ലാക്ക് ബാറ്റ് ഫ്ലവർ. പറക്കുന്ന വവ്വാലിനോട് അസാധാരണമായ സാമ്യം പുലർത്തുന്ന അതിന്റെ പൂക്കളുടെ വിചിത്രമായ ആകൃതിയിൽ നിന്നാണ് ഈ പേര് വന്നതെന്ന് റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

Tacca chantrieri, അല്ലെങ്കിൽ ബ്ലാക്ക് ബാറ്റ് ഫ്ലവർ, Tacca ജനുസ്സിൽ പെട്ടതും Dioscoreaceae കുടുംബത്തിലെ അംഗവുമാണ്. ഈ പുഷ്പത്തെ വേറിട്ടു നിർത്തുന്നത് അതിന്റെ ഇരുണ്ട ധൂമ്രനൂൽ മുതൽ ഏതാണ്ട് കറുത്ത ബ്രാക്ടുകൾ വരെയുള്ള അതിന്റെ അതുല്യമായ നീളമുള്ള "മീശകൾ" ആണ്. ഈ വിസ്‌കറുകൾക്ക് 28 ഇഞ്ച് നീളം വരെ വളരാൻ കഴിയും. എന്നാൽ ഈ വിവരണങ്ങൾക്കൊപ്പം നൽകിയിരിക്കുന്ന ബ്ലാക്ക് ബാറ്റ് പുഷ്പത്തിന്റെ ചിത്രത്തിന് വൈറൽ ചിത്രവുമായി യാതൊരു ബന്ധവുമില്ല. യഥാർത്ഥ  ബ്ലാക്ക് ബാറ്റ് പുഷ്പത്തിന്റെ ചിത്രം കാണാം.

flower2

കൂടുതൽ പരിശോധിച്ചെങ്കിലും ബ്ലാക്ക് ബാറ്റ് പുഷ്പത്തിന്റേതായി ഇതേ   ചിത്രങ്ങൾ തന്നെയാണ് ലഭിച്ചത്. വൈറൽ ചിത്രം പരിശോധിച്ചപ്പോള്‍ ഇത് എഐ ചിത്രമായിരിക്കാമെന്ന നിഗമനത്തിൽ hivemoderation എന്ന AI Detection ടൂളിന്റെ സഹായത്തോടെ വൈറൽ ചിത്രം പരിശോധിച്ചപ്പോൾ likely to contain AI-generated or deepfake content 97.8% എന്ന ഫലമാണ് ഞങ്ങൾക്ക് ലഭിച്ചത്.

മറ്റൊരു എഐ ഡിറ്റക്ഷൻ ടൂളിൽ പരിശോധിച്ചപ്പോഴും 99 ശതമാനവും ചിത്രം എഐ നിർമ്മിതമാണെന്ന് സ്ഥിരീകരിച്ചു.

flower1

ലഭ്യമായ വിവരങ്ങളിൽ നിന്ന് വൈറൽ ചിത്രത്തിലുള്ളത് യഥാർത്ഥ  ബ്ലാക്ക് ബാറ്റ് പുഷ്പമല്ല. ഈ ചിത്രം എഐ നിർമ്മിതാണ്.

∙ വസ്തുത

പ്രചരിക്കുന്ന ചിത്രത്തിലുള്ളത് യഥാർത്ഥ  ബ്ലാക്ക് ബാറ്റ് പുഷ്പമല്ല. ഈ ചിത്രം എഐ നിർമ്മിതമാണ്.

English Summary :The picture circulating is not a real black bat flower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com