'അംബാസഡറിന്റെ ഇലക്ട്രിക് കാർ' | Fact Check
.jpg?w=1120&h=583)
Mail This Article
കാറുകളുടെ ഇന്ത്യൻ വിപണിയിൽ പ്രതിധ്വനിക്കുന്ന ഒരു പേരാണ് ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ അംബാസഡർ. വർഷങ്ങൾക്ക് മുൻപ് ഉത്പാദനം നിർത്തിയതിന് ശേഷം പുതിയ മോഡൽ അംബാസഡർ പുറത്തിറങ്ങാൻ പോവുകയാണെന്ന അവകാശവാദങ്ങൾ പ്രചരിക്കുന്നുണ്ട്. അംബാസഡർ ഇലക്ട്രിക് മോഡലാണ് ഇറങ്ങാൻ പോകുന്നതെന്നും പുതിയ മോഡലിന്റേതെന്ന തരത്തിൽ ഒരു കാറിന്റെ ചിത്രങ്ങളുൾപ്പടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. എന്നാൽ, പ്രചരിക്കുന്നത് പ്രതീകാത്മക ചിത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
∙ അന്വേഷണം
കറുത്ത ഒരു സെഡാൻ കാറാണ് ചിത്രത്തിലുള്ളത്. 'Next-Gen Ambassador ഇലക്ട്രിക് കാർ വരുന്നു' എന്നാണ് ഇന്‍സ്റ്റയിൽ പ്രചരിക്കുന്നൊരു പോസ്റ്റിന്റെ അടിക്കുറിപ്പ്. പരിശോധിച്ചപ്പോൾ, പുതിയ അംബാസഡറിന്റേതെന്ന അവകാശവാദത്തോടെ ഒന്നിലധികം ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. മാത്രമല്ല, അംബാസഡർ തിരിച്ച് വരുന്നേക്കുമെന്ന് റിപ്പോർട്ട് ചെയ്ത ചില വാർത്തകൾ ലഭിച്ചു. ഇതിൽ പ്രചരിക്കുന്ന കാർ ചിത്രമുണ്ട്. ഇത് പ്രതീകാത്മക ചിത്രമാണെന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകി കടപ്പാട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതാനം വർഷങ്ങളായി ഇത്തരം ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഉറവിടം വ്യക്തമല്ല.
അംബാസഡർ എന്ന ജനപ്രിയ ബ്രാൻഡ് നാമവും പ്യൂഷോ എന്ന കമ്പനി സ്വന്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവർ കാർ ഇറക്കുന്നത് സംബന്ധിച്ചോ, പ്രസ്തുത ചിത്രമോ എങ്ങും പങ്കുവച്ചതായി കണ്ടെത്തിയില്ല. ലഭ്യമായ വാർത്തകൾ പലതിലും ഊഹങ്ങളാണ് എഴുതിയിട്ടുള്ളത്. സ്ഥിരീകരണമില്ല.
∙ വാസ്തവം
പുതിയ മോഡൽ അംബാസഡർ കാർ പുറത്തിറങ്ങാൻ പോവുകയാണെന്ന അവകാശവാദങ്ങൾ തെറ്റാണ്. പ്രതീകാത്മക ചിത്രമാണ് പ്രചരിക്കുന്നത്.