ADVERTISEMENT

പുതിയ ഡീസൽ എൻജിനും ഗിയര്‍ബോക്സുമായി മാരുതിയുടെ പ്രീമിയം സെ‍ഡാൻ സിയാസ്. വലിയ 1.5 ലീറ്റർ എൻജിനും ആറ് സ്പീഡ് ഗിയർബോക്സുമാണ് സിയാസിന് നൽകിയിരിക്കുന്നത്. എൻജിന് മികച്ച പെർഫോമൻസും സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുമുണ്ടെന്നാണ് മാരുതി പറയുന്നത്. ലീറ്ററിന് 26.82 കിലോമീറ്റാണ് ഇന്ധനക്ഷമത.

1500 മുതൽ 2500 വരെ ആർപിഎമ്മില്‍ 225 എൻഎം ടോർക്കും 4000 ആർപിഎമ്മിൽ 70 കിലോവാട്ട് കരുത്തും ഈ എൻജിൻ നൽകും. മൂന്നു വകഭേദങ്ങളിലായി ലഭിക്കുന്ന സിയാസ് 1.5 ലീറ്റർ ഡീസലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 9.97 ലക്ഷത്തിലാണ്. രണ്ടാമത്തെ വകഭേദമായ സീറ്റയുടെ വില 11.08 ലക്ഷവും ആൽഫയുടെ വില 11.37 ലക്ഷവുമാണ്.

മിഡ് സൈസ് സെഡാൻ സെഗ്‌മെന്റിലെ ഏറ്റവും മികച്ച കാറുകളിലൊന്നായ സിയാസിന്റെ പുതിയ തലമുറയെ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മാരുതി പുറത്തിറക്കിയത്. 1.5 ലീറ്റർ ഡീസൽ കൂടാതെ 1.5 ലീറ്റർ പെട്രോൾ എൻജിനോടെയും സിയാസ് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com