കരാറില്ലാത്ത ബ്രെക്സിറ്റ് സാധ്യത: പൗണ്ടിന്‍റെ മൂല്യത്തിൽ ഇടിവ്

Mail This Article
×
ലണ്ടന്‍∙ പുതിയ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു കീഴില്‍ ബ്രിട്ടന്‍ കരാറില്ലാത്ത ബ്രെക്സിറ്റിലേക്കു നീങ്ങുന്നതിന്‍റെ സാധ്യതകള്‍ തെളിഞ്ഞു വന്നതോടെ പൗണ്ട് സ്റ്റെര്‍ലിങ്ങിന്‍റെ മൂല്യത്തില്‍ കുത്തനെ ഇടിവ്. രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പൗണ്ട് ഇപ്പോള്‍ ഡോളറിനെതിരേ നിലകൊള്ളുന്നത്.
നേരത്തെ, ബ്രെക്സിറ്റ് ഉറപ്പിച്ച ജനഹിത പരിശോധനാ ഫലം വന്നതിനു പിന്നാലെയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ പുതിയ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ബ്രെക്സിറ്റ് സംബന്ധിച്ചു നടത്തിയ പ്രസ്താവനയും പൗണ്ടിന്‍റെ മൂല്യം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഭാവി സഹകരണത്തിനുള്ള കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ അതായിരിക്കും കൂടുതല്‍ സൗകര്യമെന്നായിരുന്നു റാബിന്‍റെ പ്രസ്താവന. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പായാല്‍ അതിനു കാരണം യൂറോപ്യന്‍ യൂണിയന്‍റെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.