ആരി ബെന്‍ ആത്മഹത്യ ചെയ്തു

Mail This Article
ഓസ്‌ലോ∙ എഴുത്തുകാരനും നോര്‍വീജിയന്‍ രാജകുമാരിയുടെ മുന്‍ ഭര്‍ത്താവുമായിരുന്ന ആരി ബെന്‍ (47) ആത്മഹത്യ ചെയ്ത നിലയിൽ. ബെന്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ വക്താവാണ് അറിയിച്ചത്. നിരവധി നോവലുകളുടെയും നാടകങ്ങളുടെയും കര്‍ത്താവായ ബെന്‍ 2002ലാണ് മാര്‍ത്ത ലൂയി രാജകുമാരിയെ വിവാഹം കഴിച്ചത്. രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ വിവാഹമോചിതരായിരുന്നു.

ബെന്‍ ദീര്‍ഘകാലം തങ്ങളുടെ കുടുംബത്തിന്റെ സുപ്രധാന ഘടകമായിരുന്നു എന്ന് നോര്‍വീജിയന്‍ രാജാവും രാജ്ഞിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഡെന്‍മാര്‍ക്കുകാരനായ ബെന്നിന്, ഹെറാള്‍ഡ് രാജാവിന്റെയും സോന്‍ജ രാജ്ഞിയുടെയും മകളെ വിവാഹം കഴിക്കുന്ന സമയത്ത് വിവാദ നായകനെന്ന പ്രതിച്ഛായയായിരുന്നു. മൂന്നു മക്കളാണ് ബെന്‍–മാര്‍ത്ത ദമ്പതികള്‍ക്ക്.