അപ്പാര്‍ട്ട്മെന്‍റിലേക്കുള്ള വഴിയിലുടനീളം രക്തം; ഇരട്ടക്കൊല നടത്തിയ പ്രതിയെ പിടികൂടി പൊലീസ്

Mail This Article
ബര്‍ലിന്‍ ∙ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ മുര്‍നൗവില്‍ റഷ്യക്കാരന്‍ ഇരട്ട കൊലപാതകം നടത്തി. കൊല്ലപ്പെട്ട രണ്ട് പേരും യുക്രെയ്ൻ സൈന്യത്തിലെ അംഗങ്ങളാണ്. 36 വയസ്സും 23 വയസ്സുമാണ് കൊല്ലപ്പെട്ടവരുടെ പ്രായം. പ്രതി 57 വയസ്സുള്ള റഷ്യക്കാരനാണ്. ഇയാളെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ടവർ മുര്‍നൗവില്‍ ഒരു ഷോപ്പിങ് സെന്‍ററിന് സമീപം താമസിച്ച് വരികയായിരുന്നു. 36 വയസ്സുകാരൻ സംഭവസ്ഥലത്തും 26 വയസ്സുകാരൻ ആശുപ്രതിയിൽ വച്ചുമാണ് മരിച്ചത്. കൃത്യം നടന്നതിന് സമീപത്ത് അപ്പാര്‍ട്ട്മെന്‍റിലേക്കുള്ള വഴിയിലുടനീളം രക്തം കണ്ട പൊലീസ് അപ്പാര്‍ട്ട്മെന്‍റിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.