ADVERTISEMENT

ഡബ്ലിന്‍ ∙ സമൂഹമാധ്യമമായ 'എക്സ് 'ല്‍ കൂടി അയർലൻഡ് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിര്‍പ്പുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയർലൻഡ് പ്രോവിന്‍സ്. അയർലൻഡ് സ്വദേശി നടത്തിയ പരാമര്‍ശങ്ങള്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. മറ്റ് സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രവാസികള്‍ക്കെതിരായ നീക്കം നടക്കുന്നുണ്ട്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും അക്രമാസക്തതയും തടയാന്‍ ഗവ. ഇടപെടണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ജസ്ററിസ് മിനിസ്ററര്‍ക്കും ഗാര്‍ഡ കമ്മീഷണര്‍ക്കും നല്‍കിയ പരാതിയില്‍ പറയുന്നു. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഗവണ്‍മെന്റ് നല്‍കിയ വിസയിലും വര്‍ക്ക്പെര്‍മിറ്റിലും ഇവിടെ വന്ന് ജോലി ചെയ്യുകയും, ബിസിനസ് ചെയ്യുകയും, സ്ററുഡന്റ് വിസയില്‍ എത്തി പഠിക്കുകയും പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയില്‍ പറയുന്നു.

വിദേശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അപലപനീയമായ പ്രവൃത്തികള്‍ക്ക് കുടിയേറ്റക്കാര്‍ ഇരയാവുന്നത് തടയാന്‍ ഗവൺമെന്റിന്റെ സത്വരമായ നടപടികള്‍ ഉറപ്പു വരുത്തണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ദീപു ശ്രീധര്‍, പ്രഡിഡന്റ് ബിജു സെബാസ്ററ്യന്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജിയന്‍ ട്രഷറര്‍ ഷൈബു കൊച്ചിന്‍, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡണ്ടും മുന്‍ ഗ്ലോബൽ വൈസ് ചെയര്‍മാനുമായ രാജു കുന്നക്കാട്ട്,യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാനും മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ബിജു വൈക്കം, യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ സുനില്‍ ഫ്രാൻസിസ്, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റും, മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ഷാജു കുര്യന്‍, മുന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ ചക്കാലക്കല്‍, വൈസ് പ്രഡിഡന്റുമാരായ ജോര്‍ജ്കുട്ടി പുറപ്പന്താനം,സിറില്‍ തെങ്ങുംപള്ളില്‍, മാര്‍ട്ടിന്‍ പുലിക്കുന്നേല്‍, ജോര്‍ജ് കുര്യന്‍ കൊല്ലംപറമ്പില്‍, സെബാസ്ററ്യന്‍ കുന്നുംപുറത്ത്, യൂത്ത് ഫോറം പ്രസിഡന്റ് ജിജോ പീടികമല,മെഡിക്കല്‍ ഫോറം പ്രസിഡന്റ് രാജന്‍ പൈനാടത്ത്, ബിനോയി കുടിയിരിപ്പില്‍, വിമന്‍സ് ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡന്റും അയർലൻഡ് പ്രോവിന്‍സ് ചെയര്‍പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്, പ്രസിഡന്റ് ജൂഡി ബിനു,സെക്രട്ടറി ലീന ജയന്‍, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു. ഇക്കാര്യത്തില്‍ എല്ലാ പ്രവാസികളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഗവണ്‍മെന്റുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ചെയര്‍മാന്‍ ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.

English Summary:

World Malayali Council Ireland Province

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com