ADVERTISEMENT

ലണ്ടൻ ∙ കേരളത്തിലെ കോൺഗ്രസിന്റെ പോഷക സംഘടനകളിൽ ഒന്നായ ഒഐസിസിയുടെ യുകെ നാഷനൽ  കമ്മിറ്റി ഭാരവാഹികളെ കെപിസിസി പ്രഖ്യാപിച്ചു. 42 അംഗങ്ങൾ ഉൾപ്പെടുന്നതാണ് ഒഐസിസിയുടെ നവ നേതൃത്വം. പ്രസിഡന്റായി ഷൈനു ക്ലെയര്‍ മാത്യൂസാണ് നിയമിക്കപ്പെട്ടത്. വര്‍ക്കിങ് പ്രസിഡന്റുമാരായി അഞ്ചു പേരെയും വൈസ് പ്രസിഡന്റുമാരായി നാലു പേരെയും ജനറല്‍ സെക്രട്ടറിമാരായി നാലു പേരെയും നിയമിച്ചിട്ടുണ്ട്.

സുജു കെ. ഡാനിയേൽ, ബേബിക്കുട്ടി ജോര്‍ജ്, അപ്പ ഗഫൂര്‍, മണികണ്ഠന്‍ ഐക്കാട്, ഡോ. ജോഷി ജോസ് എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ. വൈസ് പ്രസിഡന്റുമാരായി സോണി കെ ചാക്കോ, ജവഹര്‍ ലാല്‍, ലിലിയ പോള്‍, ഫിലിപ്പ് ജോണ്‍ എന്നിർ നിയമിക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിമാരായി എബി സെബാസ്റ്റ്യൻ, അഷ്റഫ് അബ്ദുല്ല, തോമസ് ഫിലിപ്, അജിത് വെണ്മണി എന്നിവരാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.  

ജോയിന്റ് സെക്രട്ടറിമാരായി സാബു ജോര്‍ജ്, വിഷ്ണു പ്രതാപ്, റോമി കുര്യാക്കോസ്, സന്തോഷ് ബെഞ്ചമിന്‍, റോണി ജേക്കബ്, അല്‍ ഷെഹറലി, രാജന്‍ പടിയില്‍, സണ്ണിമോന്‍ മത്തായി, ജോര്‍ജ് ജോസഫ്, സജു മങ്കുഴി, ഷോബിന്‍ സാം, സരിക അമ്പിളി, ജമാല്‍, ഗിരി മാധവന്‍, ജയരാജ് കെ.ജി. എന്നിവരും നിയമിതരായിട്ടുണ്ട്. രക്ഷാധികാരികളായി കെ.കെ. മോഹന്‍ദാസ്, ജോര്‍ജ് ജേക്കബ്, ബിനോ ഫിലിപ്പ്, സി. നടരാജന്‍ എന്നിവരും ദേശീയ സമിതിയിലേക്ക് ഫിലിപ്പ് എബ്രഹാം, മഹേഷ് കുമാര്‍, ബേബി ലൂക്കോസ്, അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രസാദ് കൊച്ചുവിള, അജിത് കുമാര്‍ നായര്‍, സജു ആന്റണി, ജോമോന്‍ ജോസ്, സണ്ണി ലൂക്കോസ് എന്നിവരും നിയമിതരായി.

യുകെ സന്ദർശനത്തിനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം.എം. നസീർ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ എന്നിവരടങ്ങുന്ന സംഘം എത്തിയ ശേഷമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

English Summary:

New leadership for the OICC National Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com