ലണ്ടനിലെ നീന്തൽക്കുളത്തിൽ ക്ലോറിൻ ചോർച്ച; 9 കുട്ടികളെയും രണ്ട് മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Mail This Article
ലണ്ടൻ ∙ പടിഞ്ഞാറൻ ലണ്ടനിലെ നീന്തൽക്കുളത്തിൽ ക്ലോറിൻ ചോർന്നതിനെ തുടർന്ന് ഒൻപത് കുട്ടികളെയും രണ്ട് മുതിർന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ലണ്ടൻ ആംബുലൻസ് സർവീസ് അറിയിച്ചു. സഡ്‌ബറിയിലെ വാറ്റ്‌ഫോർഡ് റോഡിലുള്ള വെയ്ൽ ഫാം സ്‌പോർട്‌സ് സെന്ററിലാണ് ക്ലോറിൻ ചോർച്ച ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലെ കുളത്തിൽ നീന്തൽ പഠനത്തിന് എത്തിയ കുട്ടികളിൽ ഒരാളാണ് ക്ലോറിൻ ചോർച്ച കണ്ടെത്തിത്. ഇതേ തുടർന്ന് കെട്ടിടത്തിൽ ശുചീകരണം നടത്തി.
ലണ്ടൻ ഫയർ ബ്രിഗേഡ് എത്തുന്നതിന് മുമ്പ് 150 ഓളം പേർ കെട്ടിടം വിട്ടു പോയിരുന്നു. മുൻകരുതൽ എന്ന നിലയിൽ നീന്തൽ കേന്ദ്രം സ്ഥിതിചെയ്തിരുന്ന കെട്ടിടം ഒഴിപ്പിച്ചിട്ടുണ്ടെന്നും അവിടേയ്ക്കുള്ള റോഡ് അടച്ചിട്ടുണ്ടെന്നും മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.