വീൽ ചെയർ അനുവദിച്ചില്ല; വിമാനത്തിനുള്ളിൽ ഇഴഞ്ഞ് നീങ്ങി ബ്രിട്ടിഷ് മാധ്യമപ്രവർത്തകൻ

Mail This Article
ലണ്ടൻ∙ അംഗവൈകല്യമുള്ള ബ്രിട്ടിഷ് മാധ്യമപ്രവർത്തകന് വിമാനത്തിൽ വീൽചെയർ നൽകാതെ പോളിഷ് എയർലൈൻസിന്‍റെ ക്രൂരത.ബിബിസിയിലെ മാധ്യമപ്രവർത്തകനായ ഫ്രാങ്ക് ഗാർഡ്‌നറിനാണ് ദുരനുഭവമുണ്ടായത്. ഇതേ തുടർന്ന് ഫ്രാങ്ക് കാബിനിലൂടെ ഇഴഞ്ഞ് നീങ്ങാൻ നിർബന്ധിതനായി.
2004 ലെ യുദ്ധ റിപ്പോർട്ടിങ്ങിനിടെ ആക്രമണത്തിലാണ് ഫ്രാങ്കിന് കാലുകൾ നഷ്ടമായത്. ഓൺബോർഡ് വീൽചെയറുകൾ ഇല്ലെന്ന് വിമാനകമ്പനി അറിയിച്ചതിനെ തുടർന്ന് വാർസോയിൽ നിന്ന് മടങ്ങുന്ന ഫ്ലൈറ്റിൽ ടോയ്‌ലറ്റിലേക്ക് ഇഴഞ്ഞാണ് പോയതെന്ന് ഫ്രാങ്ക് എക്സ് പ്ലാറ്റ്ഫോമിൽ എഴുതി. ഇത് എയർലൈൻ നയമാണ്. നടക്കാൻ കഴിയാത്തവരോടുള്ള വിവേചനമാണ്.
കാബിൽ ക്രൂ അംഗങ്ങൾ തന്നോട് ക്ഷമാപണം നടത്തി. അവരെ താൻ കുറ്റപ്പെടുത്തുന്നില്ല. ഇതിന് കാരണം വിമാനക്കമ്പനിയുടെ നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.