ADVERTISEMENT

 റോം∙ മലങ്കര കത്തോലിക്കാ സഭയുടെ 94–ാം പുനരൈക്യ വാർഷികം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹം ആഘോഷിച്ചു. പുനരൈക്യ ശതാബ്ദിക്ക് ഒരുക്കമായിട്ടുള്ള വചന വർഷത്തിന്‍റെ ഉദ്ഘാടനം ഇറ്റലിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ കോർഡിനേറ്റർ ഫാ. ബെനഡിക്ട് കുര്യൻ പെരുമുറ്റത്ത് നിർവ്വഹിച്ചു.

anniversary-of-the-reunification-in-rome1

നവവെദികൻ ഫാ. അഖിൽ തോട്ടത്തു വിളയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നവവൈദികൻ ഇടവക സമൂഹത്തിനു വേണ്ടി ആഘോഷമായ കുർബാന അർപ്പിച്ചു. ആഘോഷ പരിപാടികൾക്ക് ട്രസ്റ്റി ഷെവലിയാർ കോശി പറപ്പാട്ടും, സെക്രട്ടറി മോബിൻ ഊളകാവിലും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com