ലെ മച്ചാൻസ് യൂറോപ്പ് കപ്പ് കിരീടം നിലനിർത്തി

Mail This Article
കോയിമ്പ്ര∙ 2018-ൽ സോണു ചാർലി തുടക്കമിട്ട “ലെ മച്ചാൻസ്” ക്രിക്കറ്റ് ടീം, ഒരിക്കൽ കൂടി യൂറോപ്പ് കപ്പ് കിരീടം സ്വന്തമാക്കി. പോർച്ചുഗലിൽ നടന്ന കോയിമ്പ്ര നൈറ്റ്‌സ് ടൂർണമെന്‍റിൽ വിജയിച്ചുകൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
യു.കെ.യിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് താരങ്ങളെ ഒന്നിപ്പിച്ചുകൊണ്ട്, അനുഭവസമ്പന്നരായ കളിക്കാർക്കിടയിൽ സാധ്യത തെളിയിക്കുകയാണ് ലെ മച്ചാൻസ്. ഇത്തവണ ഇൻവർനെസ്, അബ്രഡീൻ, ന്യൂവർക്ക്, ഡാർബി, ബ്രിസ്റ്റൽ, സൗത്താമ്പ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ ടീമിൽ അംഗങ്ങളായി.
2022 മുതൽ സിബി ബാബു (CEO Logezy & Stayezy) ടീമിന്‍റെ സ്പോൺസറും കളിക്കാരനുമാണ്. ലാലു ആന്‍റണി, ജെബി ജോർജ്, ബിമൽ പരമ്പിൽ, കിഷൻ പയ്യന്ന, റീജോ ജോൺ പോൾ, മെൻസി മാത്യു, ഗിപ്സൺ ഗിൽബർട്ട്, ശങ്കർ കൃഷ്ണമൂർത്തി എന്നിവർ ടീമിന്‍റെ ബാറ്റിങ് നിരയിലും, ലാലു ആന്‍റണി, സിബി ബാബു, ബിജിൽ ജേക്കബ്, സെബിൻ ജോസഫ്, സോണു ചാർലി എന്നിവർ ബൗളിങ് നിരയിലും മികച്ച പ്രകടനം കാഴ്ചവച്ചു.

ഫൈനലിൽ ലെ മച്ചാൻസ്, ഗില്ലി ക്രിക്കറ്റേഴ്സിനെ 20 റൺസിന് പരാജയപ്പെടുത്തി. ബിമൽ പരമ്പിലിന്‍റെ 61 റൺസും, സെബിൻ ജോസഫ്, ലാലു ആന്‍റണി എന്നിവരുടെ നിർണായക സ്പെല്ലുകളും വിജയത്തിലേക്ക് നയിച്ചു.