ADVERTISEMENT

മഡ്രിഡ് ∙ ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു. 

തെക്കൻ സ്പെയിനിലെ സമൃദ്ധമായ കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾ ഇവിടെനിന്നുള്ളതാണ്. ശക്തമായ മഴ വടക്കൻ സ്പെയിനിലേക്കും വ്യാപിച്ചിട്ടുണ്ട്. കിഴക്കൻ വലെൻസിയ മേഖലയിൽ റെഡ് അലർട്ട് തുടരുന്നു. ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു. മിന്നൽപ്രളയം സംബന്ധിച്ചു മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നും ആക്ഷേപമുയർന്നു. 

English Summary:

Death toll continues to rise as floods ravage Spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT