ADVERTISEMENT

ദുബായ് ∙ 'നാടിനൊപ്പം, നന്മയുടെ നാൽപത് വർഷങ്ങൾ' എന്ന പ്രമേയത്തിൽ ദുബായ് കണ്ണൂർ ജില്ലാ കെഎംസിസിയുടെ നാൽപതാം വാർഷികാഘോഷ പരിപാപടികൾക്ക് തുടക്കമായി. മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുട ലോഗോ പ്രകാശനം അൽ മദീന ഗ്രൂപ് ചെയർമാൻ പി. കെ. അബ്ദുള്ള പൊട്ടങ്കണ്ടി നിർവ്വഹിച്ചു. എം. കെ. പി. മുസ്തഫ ഹാജി ലോഗോ പതിച്ച സ്പെഷ്യൽ കേക്ക് മുറിച്ചു. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ  പങ്കെടുക്കാനെത്തിയ കണ്ണൂർ ജില്ലയിൽ നിന്നുള്ള എഴുത്തുകാരായ ജാസ്മിൻ സമീർ, ഷംസീർ ചാത്തോത്ത് എന്നിവർക്ക് ഉപഹാരങ്ങൾ എ. കെ. ഹർഷാദ് സമ്മാനിച്ചു. 

ആക്ടിങ് പ്രസിഡൻ്റ് എൻ. യു. ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു.  ഇബ്രാഹിം എളേറ്റിൽ പ്രസംഗിച്ചു. സൈനുദ്ദീൻ ചേലേരി, അഡ്വ. എസ് മുഹമ്മദ്, മുസ്തഫ വേങ്ങര, പി കെ ഇസ്മായിൽ, പി നാസർ, പി. മുഹമ്മദ് ഇക്ബാൽ, റോഷ്‌നി ഖാലിദ്, പി. ഷാഹുൽ ഹമീദ്, പി. പി. അബ്ദുൽ സലാം, മുസ്തഫ ഹാജി, പി. സി. നസീർ, പുന്നക്കൻ മുഹമ്മദലി, ടി പി മഹമൂദ് ഹാജി, ഇബ്രാഹിം മുറിച്ചാണ്ടി,  ഒ. കെ ഇബ്രാഹിം, റയീസ് തലശ്ശേരി, ഒ. മൊയ്തു, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മജീദ് മടക്കിമല, കെ വി ഇസ്മായിൽ, എ സി ഇസ്മായിൽ, അബൂട്ടി മാസ്റ്റർ ശിവപുരം, ടി പി അബ്ബാസ് ഹാജി, റഹ്ദാദ് മൂഴിക്കര, അഡ്വ. സകരിയ കായക്കോൽ, പി എ വി അബൂബക്കർ എന്നിവർ പങ്കെടുത്തു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com